Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയത് 6 ലക്ഷം സന്ദര്‍ശകര്‍!!!

ദുബായ്: ഈദ് അവധി നാളുകളില്‍ ദുബായില്‍ വന്‍ സന്ദര്‍ശ പ്രവാഹമാണ് ഉണ്ടായതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍) അറിയിച്ചു. ഈ സമയങ്ങളില്‍ ദുബായ് വിമാനത്താവളം ഉപയോഗിച്ചെത് ഏതാണ്ട് 6,00,000 ലധികം ജനങ്ങളാണ്.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉപഭോക്താകള്‍ക്കും യാത്രക്കാര്‍ക്കും മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങളാണ് ദുബായ് എയര്‍പോര്‍ട്ടുകളിലും മറ്റു അതിര്‍ത്തികളിലും ഒരിക്കിയിരുന്നത്. ഈ സമയം 1.35 മില്യണ്‍ സേവനങ്ങളാണ് വകുപ്പ് പെതുജനങ്ങള്‍ക്ക് നല്‍കിയത്. ഈമാസം 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയധികം നടപടികള്‍ പൂര്‍ത്തിക്കരിച്ചു നല്‍കിയതെന്ന് ദുബായ് എമിഗ്രേഷന്‍ അറിയിച്ചു.

eid-dubai

ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് 6,41,253 ജനങ്ങളാണ് അത് പോലെ തന്നെ ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് സഞ്ചാരികകളുടെ വന്‍ സന്ദര്‍ശക പ്രവാഹമായിരുന്നു ഉണ്ടായത്. ഈദ് ആഘോഷിക്കാന്‍ ദുബായില്‍ എത്തിയ സന്ദര്‍ശകരെ ദുബായ് എമിഗ്രേഷന്‍ വകുപ്പ് മികച്ച രീതിയില്‍ സ്വീകരിച്ച് കൊണ്ട് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഈദ് സന്ദേശ കാര്‍ഡും മറ്റു ഈദ് സമ്മാനങ്ങളും നല്‍കിയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് സഞ്ചാരികളെ സ്വീകരിച്ചത്

ഈദ് അടക്കമുള്ള ഏത് ആഘോഷ അവധി ദിനങ്ങളും ചെലവഴിക്കാന്‍ ദുബായിലെത്തുന്നവര്‍ക്ക് അനായാസവും,ഗുണ നിലവാരവുമുള്ള സേവനങ്ങള്‍ നല്‍കാന്‍ ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും സേവന സന്നദ്ധമാണ്. അതിന് അവരെ അഭിനന്ദിക്കുന്നുവെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ സ്മാര്‍ട്ട് പദ്ധതികള്‍ പ്രകാരം നടപ്പിലാക്കിയ സംവിധാനങ്ങളും ദീര്‍ഘ വീക്ഷണങ്ങളും വഴി വകുപ്പിലെ ജീവനക്കാര്‍ ജോലിയില്‍ കുടുതല്‍ ത്യപ്തരാണെന്ന് അദ്ധേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത് പ്രഖ്യാപിച്ച ഈദ് അവധി ദിനങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ രണ്ട് സേവന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അല്‍മനാര്‍, അല്‍തവാര്‍ സെന്റര്‍ എന്നീ രണ്ട് ഓഫീസുകളാണ് തുറന്ന് പ്രവര്‍ത്തിച്ചത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് ഈ കേന്ദ്രങ്ങളില്‍ സേവനം ഉണ്ടായിരുന്നത്.

അതിനിടെ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് 3 ലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും ഈ സമയത്ത് പ്രവര്‍ത്തിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇവിടെ നിന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് വളരെ ചെറിയ സമയം കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കാനും അവരുടെ യാത്രാ നടപടിക്രമങ്ങള്‍ക്ക് തടസമില്ലാതെ സുഗമമായി യാത്ര നടപടികള്‍ പൂര്‍ത്തീക്കരിക്കാനും കഴിഞ്ഞതായും വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+