നൂതന ഉപകരണങ്ങളുമായി കാബ്‌സാറ്റില്‍ യൂറോസ്റ്റാറും
ദുബായ് : മിഡില്‍ ഈസ്റ്റിലെ മുന്‍നിര ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് കണ്‍സ്യുമര്‍ ടെക്‌നോളജി സ്ഥാപനമായ യൂറോസ്റ്റാര്‍ ഇന്റര്‍നെറ്റ്, സാറ്റലൈറ്റ്, സെക്യുരിറ്റി, വൈ ഫൈ ഉല്‍പ്പന്നങ്ങളുമായി കാബ്‌സാറ്റില്‍ സാനിധ്യമറിയിക്കുന്നു.
ജീവിതം കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ഉപയുക്തമായ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളുമാണ് തങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നതെന്ന് യുറോസ്റ്റാര്‍ മാര്‍ക്കറ്റിംങ് മേധാവി മണി നായര്‍ വാര്‍ത്ത ലേഖകരോട് പറഞ്ഞു.

നൂതന ഐ.ഒ.ടി സോല്യുഷന്‍സിനു ഇക്കുറി നല്ല പ്രാധാന്യമുണ്ട്. യുറോസ്റ്റാര്‍ സ്മാര്‍ട്ട് ഹോം സിസ്റ്റമില്‍ മീഡിയ സെന്ററും, വയര്‍ലെസ് സെന്ററുകളും ആപ്ലിക്കേഷനുകളും 64 വയര്‍ലസ് സോണുകളും ബന്ധിപ്പിച്ചുള്ള സ്വതന്ത്ര സുരക്ഷാ സംവിധാനവുമുണ്ട്.
അതിവേഗ ബ്ലൂടൂത്ത് സ്റ്റാര്‍ഫൈന്‍ഡര്‍, വൈ ഫൈ മുഖേന ആന്‍ഡ്രോയ്ഡ് ഐഫോണുകളെ ചേര്‍ത്തുള്ള ഡിജിറ്റല്‍ ടി. വി. റേഡിയോ സ്ട്രി മിഗിനായി യുറോസ്റ്റാര്‍ ഇടിപി 3, ഡിവിബിടി 2 വൈ ഫൈ പോക്കറ്റ് ടി.വി എന്നിവയും മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്.


Click it and Unblock the Notifications