Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്ജിദും ചര്‍ച്ചും സിനഗോഗും ഒരേ ഇടത്ത്; പുതിയ ചരിത്രം കുറിച്ച് യുഎഇയിലെ അബ്രഹാമിക് ഹൗസ്

എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാന്‍ സാധിക്കും. സാദിയാത്ത് ദ്വീപിലാണ് ഈ അബ്രഹാമിക് ഹൗസ് സ്ഥ്ിതി ചെയ്യുന്നത്.

uae

ദുബായ്: മസ്ജിദും ചര്‍ച്ചും സിനഗോഗും ഉള്‍പ്പെടുന്ന ഒരു മതാന്തര അന്തരീക്ഷമുള്ള കോംപ്ലക്‌സ് യു എ ഇയില്‍ കഴിഞ്ഞ ദിവസം തുറന്നു. അബ്രഹാമിക് ഫാമിലി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാവിലെ പത്ത് മണി മുതലാണ് പ്രവേശനം. സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ മുന്‍കൂട്ട് ബുക്ക് ചെയ്യേണ്ടതുണ്ട്.

അഭിമാനകരമായ ചരിത്രം

അഭിമാനകരമായ ചരിത്രം

പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി വിവിധ സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ അഭിമാനകരമായ ചരിത്രമാണ് രാജ്യത്തിനുള്ളതെന്ന് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു. അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, പരസ്പര ബഹുമാനം, ധാരണ, വൈവിധ്യം എന്നിവയുടെ ശക്തി വിനിയോഗിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്കാരിക ഇടം

സാംസ്കാരിക ഇടം

എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാന്‍ സാധിക്കും. സാദിയാത്ത് ദ്വീപിലാണ് ഈ അബ്രഹാമിക് ഹൗസ് സ്ഥ്ിതി ചെയ്യുന്നത്. പഠനം, സംഭാഷണം, ആരാധന എന്നിവയുള്ള ഒരു ഇടം. ഇസ്ലാം ക്രിസ്തുമതം, യഹൂദമതം എന്നീ വിശ്വാസങ്ങള്‍ക്കിടയില്‍ യോജിപ്പുള്ള സഹവര്‍ത്തിത്വത്തിന്റെയും ധാരണയുടെയും പങ്കിട്ട മൂല്യങ്ങളെ പ്രതിനിധീക്കുന്ന സാംസ്്കാരിക ഇടമാണ് അബ്രഹാമിക് ഫാമിലി ഹൗസ്.

പ്രവേശനം സൗജന്യം

പ്രവേശനം സൗജന്യം

എല്ലാ മതവിശ്വാസങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി കൂടിയാണ് അബ്രഹാം ഹൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇവിടേക്കുള്ള പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണ്. എന്നാല്‍ ആദ്യമേ അവരവരുടെ സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെയാണ് ഇത് തുറന്നു പ്രവര്‍ത്തിക്കുക.

ഗൈഡുകളുടെ സഹായം

ഗൈഡുകളുടെ സഹായം

ഇവിടം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കുന്നതിന് ഗൈഡുകളുടെ സഹായവും ലഭ്യമാണ്. ഇംഗ്ലീഷിലും അറബിയിലുമുള്ള ഗൈഡുമാരെ ലഭ്യമാണ്. ബുക്ക് ചെയ്യുമ്പോള്‍ ഏത് ഭാഷ വേണമെന്നത് നമുക്ക് തിരഞ്ഞെടുക്കാം. ഇവിടത്തേക്ക് കുടുംബത്തോടെ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുടുംബ വിസ നല്‍കാനുള്ള പദ്ധതികളും അധികൃതര്‍ ആവിഷ്‌കരിച്ചേക്കും.

 മൂന്ന് ആരാധനാലയങ്ങളുടെ പേരുകള്‍

മൂന്ന് ആരാധനാലയങ്ങളുടെ പേരുകള്‍

ഇമാം അല്‍ തയേബ് മസ്ജിദ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, മോസസ് ബെന്‍ മൈമണ്‍ സിനഗോഗ് എന്നീ മൂന്ന് ആരാധനാലയങ്ങളുടെ പേരുകള്‍ അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇമാം അല്‍ ത്വയിബ് പള്ളി, സെന്റ് ഫ്രാന്‍സിസ് പള്ളി, മോസസ് ബിന്‍ മൈമണ്‍ സിനഗോഗ് എന്നിങ്ങനെയാണ് മൂന്ന് ആരാധനാലയങ്ങളുടെ പേരുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+