എല്ലാ മതങ്ങളും ഒരു കുടക്കീഴല്‍; യുഎഇ അത്ഭുതപ്പെടുത്തുന്നു, അബ്രഹാമിക് ഹൗസ് തുറന്നുകൊടുത്തു

യു എ ഇയുടെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കമിട്ട് അബ്രഹാമിക് ഫാമിലി ഹൗസ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. പള്ളിയും ദേവാലയവും സിനഗോഗും ഉള്‍പ്പെടുന്ന വലിയ കെട്ടിടമാണ് ബുധനാഴ്ച യു എ ഇ ഭരണാധികാരികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ലോകമെമ്പാടുമുള്ള പള്ളികളിലും ചര്‍ച്ചുകളിലും സിനഗോഗുകളിലും പരമ്പരാഗതമായി കാണപ്പെടുന്ന നിരവധി വാസ്തുവിദ്യാ ശൈലികള്‍ ഉള്‍ക്കൊള്ളിച്ച് പ്രശസ്ത ഘാന-ബ്രിട്ടീഷ് വാസ്തുശില്പിയായ ഡേവിഡ് അദ്ജയെ ആണ് അബ്രഹാമിക് ഫാമിലി ഹൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

രൂപകല്‍പ്പന ഇങ്ങനെ
മൂന്ന് മൂന്ന് അബ്രഹാമിക് വിശ്വാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവയുടെ സമാനതകള്‍ ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ചുള്ളതാണ് ഊ രൂപകല്‍പ്പന. അബ്രഹാമിക് ഹൗസില്‍ സുന്നി ഇസ്ലാമിന്റെ മുന്‍നിര അധികാരിയായ അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാമിന്റെ പേരിലുള്ള ഇമാം അല്‍-തയെബ് മസ്ജിദ് മക്കയെ ലക്ഷ്യമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി
പള്ളിയുടെ ജാലകങ്ങള്‍ മഷ്റബിയ എന്ന് വിളിക്കപ്പെടുന്ന അതിലോലമായ ലാറ്റിസ് വര്‍ക്ക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി പുരോഹിതന് സമര്‍പ്പിക്കപ്പെട്ടതാണ് വിശുദ്ധ ഫ്രാന്‍സിസ് ചര്‍ച്ച്. കിഴക്ക് ഉദയ സൂര്യനെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഈ ചര്‍ച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

വെള്ളം ഒഴുകുന്ന പോലുള്ള ശബ്ദം
ഈ പള്ളിയില്‍ കയറിയാല്‍ വെള്ളം ഒഴുകുന്ന പോലുള്ള ശബ്ദം കേള്‍ക്കും. മോസസ് ബെന്‍ മൈമണ്‍ സിനഗോഗ് 12-ാം നൂറ്റാണ്ടിലെ റബ്ബി മൈമോനിഡെസ് എന്നറിയപ്പെടുന്ന ജൂത തത്ത്വചിന്തകനെ ആദരിച്ചുകൊണ്ടാണ് നിര്‍മ്മിച്ചത്. മെഡിറ്ററേനിയന്‍ യഹൂദ ലോകത്തെ നയിച്ച ഒരു ഡോക്ടര്‍ കൂടിയായിരുന്നു പണ്ഡിതന്‍, അദ്ദേഹത്തിന്റെ രോഗികളില്‍ ഈജിപ്തിലെയും സിറിയയിലെയും മുസ്ലീം ഭരണാധികാരിയായിരുന്ന സലാഹുദ്ദീന്‍ ഉള്‍പ്പെട്ടിരുന്നു.

മുന്‍കൂട്ടി ബുക്ക് ചെയ്യണം
അതേസമയം, മാര്‍ച്ച് ഒന്ന് മുതലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. രാവിലെ പത്ത് മണി മുതലാണ് പ്രവേശനം. സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാന്‍ സാധിക്കും.

അബ്രഹാമിക് ഫാമിലി ഹൗസ്
സാദിയാത്ത് ദ്വീപിലാണ് ഈ അബ്രഹാമിക് ഹൗസ് സ്ഥ്ിതി ചെയ്യുന്നത്. പഠനം, സംഭാഷണം, ആരാധന എന്നിവയുള്ള ഒരു ഇടം. ഇസ്ലാം ക്രിസ്തുമതം, യഹൂദമതം എന്നീ വിശ്വാസങ്ങള്‍ക്കിടയില്‍ യോജിപ്പുള്ള സഹവര്‍ത്തിത്വത്തിന്റെയും ധാരണയുടെയും പങ്കിട്ട മൂല്യങ്ങളെ പ്രതിനിധീക്കുന്ന സാംസ്കാരിക ഇടമാണ് അബ്രഹാമിക് ഫാമിലി ഹൗസ്. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഗൈഡുകളെ ആവശ്യമുണ്ടെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.












Click it and Unblock the Notifications