ഷാര്‍ജ: അമ്മയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു
ഷാര്‍ജ: അമ്മയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു. 45 കാരിയായ അമ്മയെയും രണ്ട് പെണ്‍മക്കളെയുമാണ് ഷാര്‍ജയിലെ അല്‍ ഗഫിയ പ്രദേശത്തെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഈ വീട്ടില്‍ രണ്ട് കുടുംബങ്ങള്‍ താമസിച്ചിരുന്നതായി ഷാര്‍ജ പോലീസ് അറിയിച്ചു. എന്നാല്‍ അപകടകാരണം വ്യക്തമല്ല.
കൊമറോ ദ്വീപില്‍ നിന്നുള്ള അമ്മയും 12ും 13ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമാണ് തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചത്. രാവിലെ 11.33 തോടെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ടതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ സമി അല്‍ നഖാബി പറഞ്ഞു. സംഭവത്തില്‍ അന്വേഷം ആരംഭിച്ചതായി ഷാര്‍ജ പോലീസ് പറയുന്നു. തീപിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു.

പോലീസിന് ലഭിച്ച ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ സംഭവം നടന്ന് മൂന്നു മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും മൂവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സില്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ച പെണ്‍മക്കളുടെ ഇവരുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലും അമ്മയുടെ മൃതദേഹം അല്‍ കുവൈത്തി ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications