ഡാനിഷ് ഗേളിന് ബഹറിനിലും നിരോധനം
ബഹറിന്‍: ലിംഗ മാറ്റത്തിലൂടെ പുരുഷന്‍ സ്ത്രീയായി മാറുന്ന കഥ പറയുന്ന വിശ്വവിഖ്യാതമായ ചലചിത്രം ഡാനിഷ് ഗേള്‍ ബഹറിനില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ബഹറിന്‍ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വിവിദ ചലചിത്രത്തിന്റെ പ്രദര്‍ശനം ഇതിനകം മറ്റ് ജിസിസി രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.
ടോ ഹൂപ്പര്‍ സംവിധാനം ചെയ്ത ചിത്രം ലോകത്തെ പല രാജ്യങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ചിത്രകാരിയായ ഭാര്യയ്ക്ക് സ്ത്രീ മോഡലുകളെ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ലിംഗ മാറ്റത്തിലൂടെ സ്ത്രീയായി മാറുന്ന പുരുഷന്റെ കഥയാണ് ഡാനിഷ് ഗേള്‍.

യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി അമേരിക്കന്‍ കഥാകൃത്ത് ഡേവിഡ് എബര്‍ഷോഫ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമേയം അറബ് സംസ്‌കാരത്തിനും പൊതു സമൂഹത്തിനും സ്വീകാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ബഹറിന്‍ സിനിമാ കമ്പനി സ്വാഗതം ചെയ്തു.












Click it and Unblock the Notifications