കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദേശികള്‍ പ്രതിഷേധവുമായി എംപിമാര്‍

Google Oneindia Malayalam News

കുവൈത്ത്: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ രാജ്യത്ത് സ്വദേശികള്‍ നിലവിലുണ്ടെന്നിരിക്കെ അനധിക്രതമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളം വെച്ചു.

പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉപദേശികളായും മറ്റും ഇപ്പോഴും വിദേശികള്‍ ജോലിയില്‍ തുടരുന്നുണ്ടെന്നും ഭീമമായ ശമ്പളം നിശ്ചയിച്ചാണ് ഇത്തരക്കാരെ നിയമിച്ചിരിക്കുന്നതെന്നും എംപിമാര്‍ ആരോപണം ഉന്നയിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറഖിനെ കുറ്റവിചാരണ നടത്തുമെന്ന് ഡോ.തബ്തബായി എംപി വ്യക്തമാക്കി.

kuwait

സ്വദേശികളെ ലഭിക്കാത്ത തസ്തികകളിലേക്ക് അഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിച്ചാണ് വിദേശികളെ റിക്രൂട്ട് ചെയ്യേണ്ടതെന്നും കാലാവധി ഒരു കാരണവശാലും പുതുക്കി നല്‍കരുതെന്നുമാണ് എംപിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
MPs porotesting against the foreigners in the government instituitions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X