Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ശരീര സൗന്ദര്യ മത്സരം ദുബായില്‍ നടക്കും

ദുബായ്: അല്‍ സീഫ് ഫിറ്റ്‌നസും റിതം ഇവന്റ്‌സും ചേര്‍ന്ന് എമിറേറ്റ്‌സ് ബോഡി ബില്‍ഡിംങ് ഫെഡറേഷന്റെ സഹായത്തോടെ നടത്തുന്ന ശരീര സൗന്ദര്യ മത്സരത്തിന് ഇന്ന് ദുബായ് വേദിയാകും. ലോകത്തെവിടെയുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയതെന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്റിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച കാലത്ത് നടക്കുന്ന യോഗ്യതാ മത്സരത്തില്‍ വിജയിക്കുന്നവര്‍ വൈകീട്ടുള്ള ഫൈനലില്‍ മാറ്റുരക്കും. ഏതാണ്ട് 140 ലധികം പേര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ യുഎഇ ല്‍ നിന്നുള്ള പ്രമുഖരാണ് വിധി നിര്‍ണ്ണയത്തിനെത്തുന്നത്. ഇന്ത്യന്‍ ഗുസ്തി താരം ഖലി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 10 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്ന വിജയിക്ക് ലഭിക്കുക.

mr-india

രണ്ടാം സ്ഥാനത്തിന് അഞ്ചു ലക്ഷവും മുന്നാം സ്ഥാനത്തിന് 2.5 ലക്ഷവും, അവസാന റൗണ്ടിലെത്തുന്ന മൂന്നു പേര്‍ക്ക് ഓരോ ലക്ഷവും സമ്മാനമായി ലഭിക്കും. ഓരോ വിഭാഗത്തിലെയും വിധി നിര്‍ണ്ണയം അതാത് സമയങ്ങളില്‍ തന്നെ പ്രഖ്യാപിക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്നും അധിക്രതര്‍ അറിയിച്ചു. ഇമ്രാന്‍ ഖാന്‍, എമിറേറ്റ്‌സ് ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം മുഹമ്മദ് സഈദ്, ബ്രിഗേഡിയര്‍ അന്‍സാരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+