മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ റമദാന്‍ പ്രഭാഷണം ദുബായില്‍ നടക്കും
ദുബായ്: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി സംഘടിപ്പിക്കുന്ന മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജൂണ്‍ 25 ന് തറാവീഹിന് ശേഷം മുഹൈസിന മദീന മാളിന് പിന്നിലുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഖിസൈസ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റെറില്‍ നടന്ന സ്വാഗത സംഘം രൂപീകരണ സംഗമം സഅദിയ്യ കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോഹല്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് മുസ്ലിയാര്‍ മേല്‍പ്പറമ്പ് അധ്യക്ഷത വഹിച്ചു. ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, കരീം ഹാജി തളങ്കര, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുനീര് ബാഖവി തുരുത്തി, ഉമര് സഅദി കര്‍ണൂര്‍ പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി അഹമ്മദ് മുസ്ലിയാര്‍ മേല്‍പ്പറമ്പ് ( പ്രസിഡണ്ട് ), കരീം ഹാജി തളങ്കര, അശറഫ് പെരുമ്പ, ( വൈ.പ്രസി ), അമീര് ഹസന്‍ ( ജനറല്‍ സെക്രട്ടറി), ശഹുല്‍ ഹമീദ് സഅദി, ശംസുദ്ധീന്‍ പുഞ്ചാവി ( ജോ. സെക്ര ) , ട്രഷറര്‍: ആമു ഹാജി കൊവ്വല്‍.വിവിധ ഉപസമിതി ഭാരവാഹികളായി യഹിയ ഹാജി തളങ്കര, യൂസുഫ് ഹാജി പെരുമ്പ , ശംസുദ്ധീന്‍ പയ്യോളി,അബൂബക്കര്‍ നദ് വി, അബൂബക്കര്‍ സഅദി ആലക്കാട്,മുഹമ്മദലി പരപ്പന്‍പൊയില്‍,ഫസല്‍ വടകര,അബ്ദുള്ള ഉള്‍വാര്‍, നിയാസ് ചൊക്ലി, അബ്ദു റസാക്ക് ഹാജി റോസി റോമാനി, ഷരീഫ് പേരാല്‍, ഷാഫി കോടമ്പുഴ,എഞ്ചി. ശഫീക്ക് എടപ്പാള്‍, നസീര് ചടേക്കല്‍, ഹുസ്‌നുല്‍ മുബാറക്, ഇഖ്ബാല്‍ അശ്രഫി മമ്പാട്,അബ്ദുസലാം സഅദി തെക്കുമ്പാട്, റാശിദ് ദേളി , ഷാജഹാന്‍ കാഞ്ഞങ്ങാട് എന്നിവരെയും തെരഞ്ഞെടുത്തു.












Click it and Unblock the Notifications