മുഹമ്മദലി സഖാഫിയുടെ റമളാന്‍ പ്രഭാഷണം വന്‍ വിജയമാക്കും
ദുബായ്: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച് നടക്കുന്ന റമളാന്‍ പ്രഭാഷണത്തില്‍ ജാമിഅ സഅദിയ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മുഹമ്മദലി സഖാഫി ത്യക്കരിപ്പൂരിന്റെ റമളാന്‍ പ്രഭാഷണം വന്‍ വിജയമാക്കാന്‍ കാസര്‍ഗോഡ് ജില്ലാ സുന്നീ യുവജന സംഘം ദുബൈ കമ്മിറ്റി തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജൂണ്‍ 25ന് രാത്രി ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. യൂസഫ് ഹാജി കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സലാം ഹാജി ഉദിനൂര്‍, കരീം ഹാജി തളങ്കര, ഉമര്‍ സഅദി കര്‍ണൂര്‍ അമീര്‍ ഹസ്സന്‍ കന്യാപ്പാടി, ഷെരീഫ് പേരാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ശംസുദ്ദീന്‍ പുഞ്ചാവി സ്വാഗതവും അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications