ഒമാനില്‍ പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിലവില്‍ വന്നു
മസ്‌ക്കത്ത്: യൂറോപ്പില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒമാനിലെത്തുന്നവര്‍ക്ക് മൂന്നു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കാന്‍ ഒമാന്‍ തീരുമാനിച്ചു. ഏതാണ്ട് 38 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ ഒമാന്‍ വിസാ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.

ഇതുവരെ മൂന്ന് ആഴ്ച കാലാവധിയുള്ള വിസയാണ് ഇത്തരത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് ഒമാന്‍ അനുവധിച്ചിരുന്നത്. പുതിയ തീരുമാനം ഒമാന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ കരുത്ത് പകരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം ഇരുപത് മുതല്‍ പുതിയ വീസാ നിയമം പ്രബല്യത്തില്‍ വന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications