Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: മദ്യലഹരിയില്‍ തന്നെ ആക്രമിച്ച മകനെ അമ്മ വെട്ടി

റിയാദ്: മദ്യപിച്ച് ലക്കുകെട്ട് തന്നെ ഉപദ്രവിയ്ക്കാന്‍ ശ്രമിച്ച മകനെ അമ്മ വെട്ടി. സൗദിയിലെ തായ്ഫിലാണ് സംഭവം. കൗമാരക്കാരനായ കുട്ടിയാണ് മദ്യപിച്ച് ലക്കുകെട്ട ശേഷം അമ്മയെ മര്‍ദ്ദിയ്ക്കാന്‍ ശ്രമിച്ചത്. ജീവന്‍ രക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് മകനെ വെട്ടിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയത്.

മദ്യപിച്ചെത്തിയ മകന്‍ തന്നെ തല്ലാന്‍ ശ്രമിയ്ക്കുകയും തലയില്‍ ഇടിയ്ക്കുകയും ചെയ്തതായി സ്ത്രീ പറയുന്നു. മകന്റഖെ ഉപദ്രവം സഹിയ്ക്കാതായപ്പോഴാണ് വെട്ടിയത്. കഴുത്തിലാണ് വെട്ടേറ്റത്. മകന്‍ വെട്ടേറ്റ് വീണതും അമ്മ തന്നെ ടാക്‌സി വിളിച്ച വരുത്തുകയും മകനെ ആശുപത്രിയിലെത്തിയ്ക്കുകയും ചെയ്തു.

Murder

ജീവന്‍ രക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് താന്‍ മകനെ വെട്ടിയതെന്നും മറ്റ് മാര്‍ഗമില്ലായിരുന്നെന്നും സ്ത്രീ പറയുന്നു. മകന്‍ ബോധപൂര്‍വ്വമല്ല തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെതെന്നും മദ്യ ലഹരിയില്‍ ആയിരുന്നെന്നും സ്ത്രീ പറഞ്ഞു. തന്നോട് ചെയ്ത തെറ്റിന് മകന് താന്‍ മാപ്പ് നല്‍കുന്നതായും സ്ത്രീ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+