Get Updates
Get notified of breaking news, exclusive insights, and must-see stories!

4വയസ്സുകാരിയെ മര്‍ദ്ദിച്ച് കൊന്ന അമ്മയ്ക്ക് തടവ്

Crime
അബുദാബി: നാല് വയസ്സുകാരിയെ മര്‍ദ്ദിച്ച് കൊന്ന അമ്മയ്ക്ക് 13 വര്‍ഷം തടവ് ശിക്ഷ. അബുദാബിയിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മയുടെ തുടര്‍ച്ചായായ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചത്. അച്ഛന് മൂന്ന് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു.

പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് നാല് വയസ്സുകാരിയെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. പെണ്‍കുട്ടിയെ മാലിന്യം സൂക്ഷിയ്ക്കുന്ന പെട്ടിയ്ക്കുള്ളില്‍ അടച്ചിടുകയും, ഭക്ഷണം കൊടുക്കാതിരിയ്ക്കുകയും ചെയ്യുമായിരുന്നു സ്ത്രീ.

സ്ത്രീയ്ക്കും ഭര്‍ത്താവിനും ഒരു പെണ്‍കുഞ്ഞുള്ള കാര്യം അയല്‍ക്കാര്‍ക്ക് പോലും അറിയില്ലായിരുന്നു. മകനെ മാത്രമാണ് ഇവര്‍ പുറത്ത് പോകുമ്പോള്‍ ഒപ്പം കൂട്ടിയിരുന്നത്. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അടച്ചിട്ടാണ് തങ്ങള്‍ പുറത്തേയ്ക്ക് പോയിരുന്നതെന്ന് സ്ത്രീ സമ്മതിച്ചു.

തലയില്‍ ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള തുടര്‍ച്ചായായ മര്‍ദ്ദനമേറ്റാണ് പെണ്‍കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിനെ സ്ഥിരമായി മര്‍ദ്ദിയ്ക്കുന്ന കാര്യം സ്ത്രീയും ഏറ്റ് പറഞ്ഞു. ഭാര്യ കുഞ്ഞിന മര്‍ദ്ദിയ്ക്കുന്ന കാര്യം തനിയ്ക്കറിയില്ലായിരുന്നെന്ന് ഭര്‍ത്താവ് കോടതിയില്‍ മൊഴി നല്‍കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+