വിദേശികളായ കുടുംബങ്ങള്‍ കുവൈത്തില്‍ താമസിക്കാന്‍ പാടു പെടും!!!
കുവൈത്ത്: സ്വകാര്യ പാര്‍പ്പിട മേഖലയിലുള്ള കെട്ടിടത്തില്‍ പരമാവധി ആറു വിദേശി കുടുംബങ്ങള്‍ക്ക് മാത്രമെ താമസാനുമതി നല്‍കുകയുള്ളൂ എന്ന കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പുതിയ നിബന്ധന പ്രവാസികളായ കുടുംബങ്ങള്‍ക്ക് ഏറെ പ്രയാസം സ്രഷ്ടിക്കും. താമസക്കാരുടെ എണ്ണത്തിലും മുനിസിപ്പാലിറ്റി കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്.
പരമാവധി 35 ല്‍ കൂടുതല്‍ താമസക്കാരെ കെട്ടിടത്തില്‍ അനുവദിക്കില്ല. ഇടനിലക്കാരില്ലാതെ കെട്ടിട ഉടമയും താമസക്കാരനും തമ്മില്‍ നേരിട്ട് വാടക കരാര്‍ ഒപ്പിടണം. മേല്‍ വാടക സമ്പ്രദായവും അനുവദിക്കില്ല. നേരിട്ടുള്ള കരാര്‍ ഹാജരാക്കിയാല്‍ മാത്രമെ ഇനി മുതല്‍ സിവില്‍ ഐ.ഡി അനുവദിക്കുകയുള്ളുവെന്നും നഗരസഭ അറിയിച്ചു.

കുടുംബ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് സിവില്‍ ഐ.ഡി പുതുക്കി നല്‍കില്ല. വിദേശ ബാച്ചിലര്‍മാരെ കുടുംബ താമസ കേന്ദ്രങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications