ദുബായ്: ഫ്ളാറ്റിന് തീപിടിച്ച് ഇന്ത്യന്‍ ദന്പതിമാര്‍ മരിച്ച സംഭവം കൊലപാതകം?പൊലീസ് പറയുന്നു
ദുബായ്: ദുബായില്‍ ഫ്ളാറ്റിന് തീപിടിച്ച് ഇന്ത്യക്കാരായ ദമ്പതമാര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. തീപിടിത്തമാകാം മരണകാരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ കൊലപാതകമാണ് നടന്നതെന്നൊരു നിഗമനത്തിലേയ്ക്ക് പൊലീസ് എത്തുന്നതായി 'എമിറാത്ത് അല്‍ യൂം' റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ചയാണ് ഫ്ളാറ്റില്‍ തീപിടിച്ച് ദമ്പതിമാര്‍ മരിയ്ക്കുന്നത്. കെട്ടിടത്തിന് തീപിടിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് ആത്മഹത്യയാകാമെന്നും സംശയം ഉയര്‍ന്നു. കൊലപാതകമാണ് നടന്നിരിയ്ക്കുന്നത് എന്നൊരു നിഗമനത്തിലേയ്ക്കാണ് പൊലീസ് അവസാനം എത്തിയിരിയ്ക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തീപിടിത്തത്തിനും ദമ്പതിമാരുടെ മരണത്തിനും പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിയ്ക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.52 ഓടെയാണ് തീപിടിത്തം നടന്നതായി പൊലീസിന് വിവരം ലഭിയ്ക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.
യുവാവിന്റെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും യുവതിയുടെ മൃതദേഹം ഭാഗികമായി കത്തിയ നിലയിലുമായിരുന്നു. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications