Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: സംഗീതമല്ല, പാടുന്നതാണ് ഹറാമെന്ന് സൗദി ഇമാം

റിയാദ്: സംഗീതം ഹറാമല്ല, പാടുന്നത് പാപമാണെന്ന് സൗദി ഇമാം. മദീനയിലെ ഖ്യൂബ മോസ്‌കിലെ വൈദികനും ഇമാമുമായ ഷേക്ക് അല്‍ സലേഹ് മഖാംസിയുടേതാണ് വിവാദപരമായ പ്രസ്താവന. രാജ്യത്ത് പുതുമയും ആധുനികവല്‍ക്കരണവും അനിവാര്യമാണ് ജനങ്ങള്‍ക്ക് തന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നും ഇമാം പറയുന്നു. എംബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമാം വിവാദ പ്രസ്താവന നടത്തിയത്.

ചാനലിലെ ഷോയ്ക്കിടെ സംഗീതം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇമാം ഈ വിഷയങ്ങളെയൊന്നും വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇസ്ലാമിലെ മിക്ക പണ്ഡിതരും സംഗീതം ഹറാമല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പാടുന്നത് ഹറാമാണെന്ന് ഒരേ സ്വരത്തില്‍ അവകാശപ്പെടുകയായിരുന്നു. സംഗീതം സംസാരമല്ലെന്നും അത് ഉപകരണങ്ങളില്‍ നിന്ന് വരുന്നതാണെന്നും സംസാരത്തില്‍ വ്യത്യസ്തമാണെന്ന് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതായിരുന്നു ഇമാമിന്റെ പ്രസ്താവന.

saudi

ഇന്ന് സംഗീതം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് സംഗീതം ആലപിക്കുന്നത്. അത് ഇസ്ലാമിന് വിലക്കപ്പെട്ടിട്ടുള്ളതാണെന്നും ഇമാം ചൂണ്ടിക്കാണിക്കുന്നു. സംഗീതത്തെ പിന്തുണക്കുന്ന ഇമാം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് സംഗീതം ആലപിക്കുന്നതിനെയാണ് വിലക്കുന്നത്. മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ യാഥാസ്ഥിതിക ചിന്താഗതി തുറന്നുകാണിച്ചുകൊണ്ടുള്ള ഇമാമിന്റെ പ്രസ്താവനകള്‍ നേരത്തെയും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+