കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പുണ്യങ്ങളുടെ പൂക്കാലം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ റംസാന്‍ ആരംഭിച്ചു

Google Oneindia Malayalam News

ദുബായ്: മനസ്സും ശരീരവും ഏക ദൈവത്തില്‍ അര്‍പ്പിച്ച് ലോക മുസ്ലിംങ്ങള്‍ വ്യതാനുഷ്ഠാനങ്ങളുടെയും പുണ്യ കര്‍മ്മങ്ങളുടെയും പൂക്കാലം എന്നറിയപ്പെടുന്ന റംസാന്‍ മാസത്തിലേക്ക് പ്രവേശിച്ചു. ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ ഭക്തിയുടെയും ദാനധര്‍മ്മങ്ങളുടെയും ക്ഷമയുടെയും വിശാലമായ ലോകത്തേക്ക് മുസ്ലിം മതവിശ്വാസികള്‍ കടന്ന് ചെല്ലും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ റംസാന്‍ വ്രതാരംഭം ഇന്നാരംഭിച്ചു.

എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദ്യശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മാത്രമെ റംസാന്‍ ആരംഭിക്കുകയുള്ളൂ. മാസപ്പിറവി കണ്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഹിലാല്‍ കമ്മിറ്റിയും ചന്ദ്രപ്പിറവി ദ്യശ്വമാവുന്നതു സംബന്ധിച്ച യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ramadan

സൗദിയില്‍ നിന്നാണ് മാസപ്പിറവി കണ്ടതായുള്ള വാര്‍ത്ത ആദ്യം പുറത്തു വന്നത്. തുടര്‍ന്ന് കമ്മിറ്റി യോഗം കൂടി സ്ഥിരീകരണം നടത്തുകയായിരുന്നു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ മറ്റ് രാജ്യങ്ങളും റംസാന്‍ വ്യതാരംഭം തിങ്കളാഴ്ച ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

English summary
Muslim holy month of Ramadan starts Monday in Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X