Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിച്ചു; മുസ്തഫ കാരി ജനറല്‍ സെക്രട്ടറി

കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിച്ചു. നേരത്തെ ഗുരുതര അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുസ്തഫ കാരിയാണ് പുതിയ ജനറല്‍ സെക്രട്ടറി. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റേതാണ് തീരുമാനം. വൈസ് പ്രസിഡന്റായി റഊഫ് മശ്ഹൂര്‍ തങ്ങളെയും സെക്രട്ടറിയായി സലാം പട്ടാമ്പിയേയും നിയമിച്ചു.

സസ്‌പെന്‍ഡ് ചെയ്ത ശറഫുദ്ദീന്‍ കണ്ണേത്തിന് പകരക്കാരനായാണ് മുസ്തഫ കാരിയെ നിയമിച്ചിരിക്കുന്നത്. അതേസമയം പുതിയ ഭാരവാഹികളെ ഷറഫുദ്ദീന്‍ കണ്ണേത്ത് വിഭാഗം അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പുനസംഘടനയില്‍ പ്രതിഷേധിച്ച് ഷറഫുദ്ദീന്‍ പക്ഷത്തുള്ള സംസ്ഥാന-ജില്ല- മണ്ഡലം നേതാക്കള്‍ രാജി വെച്ചേക്കും. അതേസമയം കേന്ദ്ര കമ്മിറ്റിക്കൊപ്പം പുതിയ ഉപദേശക സമിതിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

KMCC

ടി ടി സലീമാണ് ഉപദേശക സമിതി ചെയര്‍മാന്‍. ബഷീര്‍ ബാത്ത വൈസ് ചെയര്‍മാനായി സമിതിയില്‍ കെ ടി പി അബ്ദുറഹ്‌മാന്‍, ഇബ്രാഹീം കൊടക്കാട്ട്, കെ കെ പി ഉമ്മര്‍ കുട്ടി, ഇസ്മായില്‍ ബേവിഞ്ച, സിദ്ദീഖ് വലിയകത്ത് എന്നിവരാണ് അംഗങ്ങള്‍. നിലവിലെ ഭാരവാഹികള്‍ തല്‍സ്ഥാനത്ത് തുടരും. നേരത്തെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ല കൗണ്‍സില്‍ യോഗം കൈയ്യാങ്കളിയില്‍ കലാശിച്ചിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെ കടുത്ത നടപടിയുണ്ടാകും എന്ന് പി എം എ സലാം അറിയിച്ചിരുന്നു. യോഗത്തില്‍ പി എം എ സലാമിന് നേരെ അടക്കം കൈയേറ്റശ്രമമുണ്ടായിരുന്നു. ഇതോടെ യോഗം പിരിച്ചു വിട്ട് നേതാക്കള്‍ പുറത്ത് പോവുകയായിരുന്നു.

നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് മുസ്ലിം ലീഗ് നേതൃത്വത്തോട് ശുപാര്‍ശ ചെയ്യുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസര്‍ മഷൂര്‍ തങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ രീതിയില്‍ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കണമെന്ന ആവശ്യം നേതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശറഫുദ്ദീന്‍ കണ്ണേത്തിന്റെ വിശദീകരണം.

അതിനിടെ ശറഫുദ്ധീന്‍ കണ്ണേത്ത്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, സെക്രട്ടറി ഷാഫി കൊല്ലം, ജില്ല മണ്ഡലം കമ്മിറ്റി നേതാക്കളായ ഫുവാദ് സുലൈമാന്‍, നിഷാന്‍ അബ്ദുള്ള, റസാഖ് മന്നന്‍, ഫൈസല്‍ കടമേരി, ശുഹൈബ് ചെമ്പിലോട്, അബ്ദുല്‍ കാദര്‍ കൈതക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവരെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+