ഹജ്ജ് പൂര്‍ത്തിയാക്കി ഹാജിമാര്‍ മടങ്ങിത്തുടങ്ങി
ജിദ്ദ: ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരുടെ മടക്കയാത്രയ്ക്ക് തുടക്കമായി. മദീന സന്ദര്‍ശനം നേരത്തേ പൂര്‍ത്തിയാക്കിയ ഹാജിമാരാണ് മടക്കയാത്ര നടത്തുന്നത്.എന്നാല്‍ മദീന സന്ദര്‍ശിയ്ക്കാത്തവര്‍ മദീനയിലേയ്ക്കുള്ള യാത്രയിലാണ്.
ഹജ്ജ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിടവാങ്ങള്‍ ത്വവാഫിനായി ഹാജിമാര്‍ ചൊവ്വാഴ്ച മക്കയിലെത്തി. അനിഷ്ട സംഭവങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സീസണായിരുന്നു ഇത്തവണത്തേത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലെത്തിയ ഒരു ലക്ഷത്തി മുപ്പത്താറായിരം തീര്‍ത്ഥാടകരും ജംറകളിലെ കല്ലേറും ത്വവാഫും പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

മദീന സന്ദര്‍ശിയ്ക്കാത്തവര്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്. മക്കയില്‍ നിന്ന് മദീനയിലേയ്ക്ക് നീളുന്ന എക്‌സ്പ്രസ് ഹൈവേയിലെങ്ങും ഹജ്ജ് തീര്‍ത്ഥാടകരെയും വഹിച്ചു നീങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. സുരക്ഷാ സേനയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും മടയക്കായാത്ര നടത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ക്കായി കര്‍മ്മ നിരതരാണ്. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി അടുത്തയാഴ്ചയോടെ മടങ്ങും.












Click it and Unblock the Notifications