24 മണിക്കൂര്‍ പറന്ന് സൗദിയില്‍ ഹജ്ജിനെത്തുന്നവരുമുണ്ട്; ഹജ്ജിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം
സൗദി: കഴിവുളളവന്‍ ഹജ്ജ് ചെയ്യട്ടെ എന്ന ദൈവ കല്‍പന സ്വീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് മുസ്ലിം മത വിശ്വാസികളാണ് വര്‍ഷം തോറും പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തുന്നത്. കറുത്തവനെന്നോ വെളുത്തവനെന്നോ നേതാവെന്നോ പ്രജയെന്നോ വിത്യാസമില്ലാതെ ലോക മുസ്ലീങ്ങള്‍ പരിശുദ്ധ നഗരത്തില്‍ ഒത്തുകൂടുന്നു. മുസ്ലീമായി ജനിച്ച ഏത് വ്യക്തിയുടെയും നിത്യ പ്രാര്‍ഥനയില്‍ ഉള്‍പ്പെട്ടതാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനുള്ള ഭാഗ്യം തരേണമേന്ന്. ദൈവ ഭക്തിയില്‍ വര്‍ഷങ്ങളോളം നടന്നു മക്കയില്‍ എത്തി ഹജ്ജ് നിര്‍വ്വഹിച്ച സംഭവങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തില്‍ ചെയ്തു പോയ തെറ്റുകള്‍ക്ക് പൊറുക്കലിനെ തേടി സ്രഷ്ടാവിനു മുന്നില്‍ അവന്റെ വിളിക്ക് ഉത്തരം നല്‍കി ഹജ്ജിനെത്തുന്ന ഹാജിമാര്‍ പിറന്ന കുഞ്ഞിന്റെ മനസ്സുമായാണ് മടങ്ങി പോകുന്നത്. മീനായില്‍ രാപ്പാര്‍ക്കല്‍, അറഫയില്‍ ഒത്തുകൂടല്‍, മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍, ജംറയിലെ കല്ലേറ് കര്‍മ്മം എന്നിവയാണ് ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍. മുടിയെടുക്കുക, ബലി നല്‍കുക, തവാഫ് (പ്രദക്ഷിണം) ചെയ്യുക ഇതോടെ ഹജ്ജിന് പൂര്‍ത്തീകരണമാകുന്നു.

ഇത്തവണ എത്ര പേര്‍
20 ലക്ഷം പേരാണ് ഇത്തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചത്. 164 ലോക രാജ്യങ്ങളില്‍ നിന്നും ഏതാണ്ട് 13,84 941 പേര്‍ ഇത്തവണ സൗദിയിലെത്തി. 2 ല്ക്ഷത്തിലധികം പേര്‍ സൗദിയില്‍ നിന്നും ഹജ്ജിനെത്തി.

ഏറ്റവും കുറവ് തീര്‍ത്ഥാടകര്‍
ജോര്‍ജിയയില്‍ നിന്നുമാണ് ഏറ്റവും കുറവ് തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിയത്. 38 പേരാണ് ഇവിടെ നിന്നും സൗദിയില്‍ എത്തിച്ചേര്‍ന്നത്. ഏറ്റവും കൂടുതലാവട്ടെ ഇന്തോനേഷ്യയില്‍ നിന്നും 1,86 000 പേര്‍ ഇന്തോനേഷ്യയില്‍ നിന്നും ഹജ്ജിനെത്തി.

ഇന്ത്യന്‍ ഹാജിമാര്‍
ഹാജിമാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 1,36 000 പേരാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും സൗദിയിലെത്തിയത്.

മൈലുകള്‍ താണ്ടി എത്തിയവര്‍
ഏതാണ്ട് 24 മണിക്കൂര്‍ വിമാനത്തില്‍ പറന്നാണ് ന്യൂസിലാന്റില്‍ നിന്നുള്ള വിശ്വാസികള്‍ ഹജ്ജിനെത്തുന്നത്. ഏറ്റവും കൂടുതല്‍ സമയം യാത്ര ചെയ്ത് ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്നവര്‍ എന്ന പദവി ന്യൂസിലാന്റ് മുസ്ലീങ്ങള്‍ക്ക് സ്വന്തം.

നുഴഞ്ഞു കയറുന്നവര്‍
വര്‍ഷം തോറും ഹജ്ജിനെത്തുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ദന അധിക്രതരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചു. രാജ്യത്തിന്റെ അകത്തു നിന്നു തന്നെ അനധിക്രതമായി നുഴഞ്ഞു കയറി ഹജ്ജ് ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. ശക്തമായ പരിശോധനയുണ്ടെങ്കിലും വിശ്വാസികള്‍ എന്ത് ത്യാഗം സഹിച്ചും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നു.












Click it and Unblock the Notifications