ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍; ഗള്‍ഫിലും ആഘോഷങ്ങള്‍ക്ക് തുടക്കമായി
ദുബായ്: ബലി അറുത്തും ത്യാഗ സ്മരണ പുതുക്കിയും ലോക മുസ്ലീങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. നാട്ടില്‍ നിന്നും അകന്ന് കഴിയുന്ന പ്രവാസികളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. ഷാര്‍ജയിലും ദുബായിലും നടന്ന ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മിക്ക ബാച്ചിലേഴ്‌സ് റൂമുകളും ഇന്ന് സന്ദര്‍ശകരെ കൊണ്ട് നിറയും. ദുരെ താമസിക്കുന്ന കൂട്ടുകാരെയും ബന്ധുക്കളെയും റൂമിലേക്ക് ക്ഷണിച്ചാണ് പലരും ആഘോഷം ഗംഭീരമാക്കുന്നത്.
അത്‌കൊണ്ടു തന്നെ പെരുന്നാള്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ചെറുപ്പക്കാരായ പ്രവാസികള്‍. കുടുംബമായി താമസിക്കുന്നവര്‍ ഗള്‍ഫില്‍ തന്നെയുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുവാനുള്ള ഒരുക്കത്തിലുമാണ്. പക്ഷെ റോഡിലെ തിരക്ക് പലരേയും വീട്ടില്‍ തന്നെ ചടഞ്ഞ് കൂടി ഇരിക്കാനാണ് പ്രേരിപ്പിക്കുന്നത്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ ചെറിയൊരു ഫോണ്‍ വിളി, നാട്ടിലും ഇവിടെയുമുള്ള ബന്ധുക്കളെയും സുഹ്യത്തുക്കളെയും വിളിച്ച് പെരുന്നാള്‍ ആശംസകള്‍ കൈമാറണം അപ്പോഴേക്കും ഉച്ച ഭക്ഷണത്തിനുള്ള സമയമാകും.

പിന്നെ വയറ് നിറയെ ബിരിയാണിയും കഴിച്ച് റൂമില്‍ ശീതീകരണ സംവിധാനം പരമാവധി തണുപ്പില്‍ സെറ്റ് ചെയ്ത് പുതപ്പ് മൂടി നല്ല ഉറക്കം. ഇത്തരത്തില്‍ പെരുന്നാള്‍ ഉറങ്ങി തീര്‍ക്കുന്നവരും പ്രവാസികളുടെ കൂട്ടത്തിലുണ്ട്. പുതുതായി ഗള്‍ഫില്‍ എത്തിയവര്‍ക്കാണ് പെരുന്നാള്‍ ആഘോഷം നാട്ടിലെ പോലെ ഗംഭീരമാക്കുവാനുള്ള ആഗ്രഹം. പക്ഷെ എല്ലാ ആഘോഷങ്ങള്‍ക്കും ഇവിടെ പരിധിയുണ്ട്. സംഘടനകള്‍ക്ക് കനത്ത നിയന്ത്രണമുള്ളത് കൊണ്ടു തന്നെ ഇത്തവണ സംഘടനകള്‍ സംഘടിപ്പിക്കാറുള്ള പരിപാടികള്‍ ഒന്നും തന്നെ ഇല്ല.

പകരം ചില ഏജന്‍സികള്‍ സംഘടിപ്പിച്ചിട്ടുള്ള സ്‌റ്റേജ് ഷോകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ തന്നെ പ്രധാനപ്പെട്ടത് പ്രശസ്ഥ പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ്. ഇത് വേള്‍ഡ് ട്രേഡ് സെന്റര്‍ ഹാളില്‍ വൈകീട്ട് 7 ന് ആരംഭിക്കും. വിവിധ മാളുകള്‍ കേന്ദ്രീകരിച്ച് ദുബായ് ഡിഎഫ്ആര്‍ഇ സംഘടിപ്പിച്ചിട്ടുള്ള പരിപാടികള്‍ കുട്ടികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തുന്നതായിരിക്കും.വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ ഈദ് ഇന്‍ ദുബായിയുടെ ഭാഗമായി അരങ്ങേറും. പെരുന്നാള്‍ പ്രമാണിച്ച് പല പ്രമുഖ ഷോപ്പിംങ് മാളുകളുടെ പ്രവര്‍ത്തി സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട.












Click it and Unblock the Notifications