മുസിരിസ് മജ്‌ലിസ് ഓണമ്പിള്ളി ക്ലാസ്സെടുക്കും
ദുബായ്: കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന മുസിരിസ് മജ്‌ലിസ് എന്ന പഠന സൗഹൃദ പരിപാടിയില്‍ പ്രശസ്ത പ്രഭാഷകനും,എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷനും തൃശൂര്‍ എം.ഐ സി മസ്ജിദ് ഇമാമും, കോര്‍ദോവ കള്‍ച്ചറല്‍ സെന്റര്‍ കണ്‍വീനറുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലസ്സെടുക്കും.

മാര്‍ച്ച് 10 വെള്ളിയാഴ്ച നടക്കുന്ന മജ്‌ലിസില്‍ 2 മണി മുതല്‍ 4 മണിവരെയാണ് ക്‌ളാസ്. പങ്കെടുക്കുന്നവര്‍ കൃത്യസമയത്തു തന്നെ ക്‌ളാസ് നടക്കുന്ന അല്‍ ബറാഹ കെ.എം.സി.സി ഹാളില്‍ എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0508491979 , 055 2198353 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications