കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: മാനവികതയും വര്‍ത്തമാന വെല്ലുവിളികളും എന്ന വിഷയത്തില്‍ യുവ പണ്ഡിതനും പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോട് നവംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പിറകു വശമുള്ള ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രഭാഷണം നടത്തും.

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി യാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന 25 കാരുണ്യ ഭവനങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവ കാരുണ്യ പരിപാടികളുടെ ഔപചാരിക ഉത്ഘാടനവും നടക്കും.മനുഷ്യത്വം മരവിക്കുകയും, വംശീയതയും മത ഭ്രാന്തും ശക്തിയാര്‍ജ്ജിക്കുകയും യുദ്ധവും ഭീതിയും പടരുകയും ചെയ്യുന്ന കാലത്ത് സഹജീവി സ്‌നേഹവും കാരുണ്യവും നില നിര്‍ത്തി മനുഷന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള സന്ദേശങ്ങളുടെ പ്രചാരണമാണ് വിപുലമായ രീതിയില്‍ ഒരുക്കുന്ന പ്രഭാഷണ പരിപാടിയുടെ ലക്ഷ്യമെന്നു ഭാരവാഹികള്‍ പറഞ്ഞു.

dubai-map

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് പരിപാടി ശ്രവിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് കെ ടി ഹാഷിം, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഒ. മൊയ്തു എന്നിവര്‍ അറിയിച്ചു. ദുബായിലെ വിവധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക വാഹന സൌകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര സൌകര്യത്തിനു വേണ്ടി വിളിക്കാവുന്ന നമ്പര്‍: 050 161 2326, 055 102 3403

English summary
Musthafa Hudavi Akkod's speech at Dubai Cresent English School Ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X