കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്കുള്ള കാരുണ്യ ഭവനങ്ങളുടെ ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Google Oneindia Malayalam News

ദുബായ് : മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യര്‍ക്കിടയിലെ വംശീയമോ, ജാതീയമോ, ദേശീയമോ ആയിട്ടുള്ള വേര്‍തിരിവുകളെ നിരാകരിക്കുകയും ചെയ്യുന്ന വിശാല മാനവിക കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ തുടങ്ങുന്ന 25 കാരുണ്യ ഭവനങ്ങളുടെ വിഭവ സമാഹരണത്തിന്റെ ഭാഗമായി ദുബായ് കണ്ണൂര്‍ ജില്ലാ കെ എം സി സി സംഘടിപ്പിച്ച ഏകദിന പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യര്‍ക്കിടയില്‍ ഭീതി പരത്തുന്നതും മൌലികാവകാശങ്ങള്‍ നിഷേധിക്കുന്നതും പരസ്പരം പോരടിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കുന്നു. ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പാലിക്കേണ്ട മാന്യതയും ഉത്തരവാദിത്വങ്ങളും ഉള്‍ക്കൊള്ളാത്തവരെ കുറ്റവാളികളായി പരിഗണിക്കാനാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. വൃദ്ധരും കുട്ടികളും സ്ത്രീകളും അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളെ ചെറുക്കന്‍ യഥാര്‍ത്ഥ വിശ്വാസിക്ക് ബാധ്യതയുണ്ടെന്നും, ഇസ്‌ലാം അനുഷ്ടാനങ്ങള്‍ക്കൊപ്പം സാമൂഹ്യ മര്യാദകള്‍ കൂടി ഉള്‍ക്കൊള്ളുന്ന, മനുഷ്യ പക്ഷത്തു നില്‍ക്കുന്ന മതമാണെന്നും അദ്ദേഹം പറഞ്ഞു.

hudawi-1

ദുബായ് ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളടക്കം വലിയ സദസ്സ് പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രത്യേക പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ പരിപാടി ഉല്‍ഘാടനം ചെയ്തു.

hudawiaudience

പി കെ ഹാഷിം നൂഞ്ഞേരി, ഇസ്മായില്‍ ഏറാമല, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഒ .മൊയ്തു, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, റയീസ് തലശ്ശേരി, ഡോ. ഷാനിദ് ഉസ്മാന്‍, മുഹമ്മദ് ഹാരിസ് മട്ടന്നൂര്‍, അബൂബക്കര്‍ ഹാജി ശിവപുരം എന്നിവര്‍ സംസാരിച്ചു. ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ ചേലേരി സ്വാഗതവും രഗ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.

English summary
Musthafa Hudavi Akkod talking about the values of Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X