Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടനൂര്‍ പ്രവാസി സംഗമം യുഎഇ ദേശീയ ദിന ഐക്യദാര്‍ഢ്യമായി കൊണ്ടാടി

ദുബായ്: തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ മുട്ടനൂര്‍ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി ) യുടെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും യു.എ.ഇ ദേശീയ ദിനത്തോടുള്ള ഐക്യദാര്‍ഢ്യമായി കൊണ്ടാടി. പ്രദേശത്തെ 200 ല്‍ പരം ആളുകള്‍ സംബന്ധിച്ചു. നാട്ടില്‍ നിന്നെത്തിയ മുന്‍ മഹല്ല് പ്രസിഡണ്ട് കെ.പി മുഹമ്മദ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എം.ജെ.സി പ്രസിഡണ്ട് കെ.പി കുഞ്ഞിബാവ അധ്യക്ഷത വഹിച്ചു. നാട്ടില്‍ നടപ്പിലാക്കി വരുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പ്രവാസി അംഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനമായി .

സി.പി കുഞ്ഞിമൂസ്സ പദ്ദതികള്‍ വിശദീകരിച്ചു. പി.ഇസ്മായില്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രദേശത്തെ മാതൃകാ അധ്യാപകന്‍ കെ.പി മുഹമ്മദ് മാസ്റ്റര്‍ക്കുള്ള ഉപഹാരം എന്‍.പി ഇബ്രാഹിം കൈമാറി. സി.ബി.എസ്.സി ദേശീയ ബാഡ്മിന്ടന്‍ മത്സരത്തില്‍ ഗള്‍ഫ് സ്‌കൂളുകള്‍ക്ക് സ്വര്‍ണ്ണം മെഡല്‍ നേടിക്കൊടുത്ത നിദ നജീബ്, നബ്ഹാന്‍ നജീബ്, അബൂദാബി പോലീസിന്റെ മികച്ച ഡ്രൈവര്‍ക്കുള്ള പ്രശംസ നേടിയ എ.സി മുനീര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ നാടന്‍ കളികളും കലാമത്സരങ്ങളും അരങ്ങേറി. വിവിധ മത്സരങ്ങളില്‍ പൂതേരി കാസിം സംഘം (കമ്പവലി), കെ.പി കുഞ്ഞിബാവ (ചട്ടിപ്പന്ത്), ഷാഹിര്‍ (പെനാല്‍റ്റി ഷൂട്ടൌട്ട്) എന്നിവര്‍ ജേതാക്കളായി . സമീദ് , റാഷിദ് പൂതേരി(കുളം കര മത്സരം സീനിയര്‍) ആദില്‍ ,അലിഷ (കുളം കര ജൂനിയര്‍ ), ഇസ്സ ഫാത്തിമ്മ , സുദൈഷിബിന്‍ (ലമണ്‍ റേസ്), സുദൈഷിബിന്‍, അജില്‍ ഷിയാദ്,ഖാലിദ് മിഷാല്‍ (ചിത്ര രചന സീനിയര്‍), ഫാത്തിമ്മ ഷെസ്സ, ഇഷ ഫാത്തിമ്മ , അലീന (ചിത്ര രചന ജൂനിയര്‍ ), ഫിദ, ഷഹരിയ,നഈമ (മൈലാഞ്ചിയിടല്‍ ).

nri

ശഹാന , ഹെസ്സ , സാബിറ (ക്വിസ് ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കെ.പി ബാവഹാജി , ഇസ്മായില്‍ എം, ഗഫൂര്‍ മാളിയേക്കല്‍, ഉമ്മര്‍ കെ.പി, നാഫി സികെ, പോണ്ടത്ത് ഉണ്ണി തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങില്‍ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി കെ.പി കുഞ്ഞിബാവ യും ജനറല്‍ സെക്രട്ടറിയായി യാസിര്‍ കുറുമ്പടിയും ട്രഷറര്‍ കെ.പി വാഹിദി നെയും തെരെഞ്ഞെടുത്തു. ഇബ്രാഹിം ബാപ്പു എന്‍.പി ,സി.പി കുഞ്ഞിമൂസ്സ ,മുഹമ്മദ് മോന്‍ എന്‍.പി, അബ്ദുള്ളക്കുട്ടി പാഞ്ചേരി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. മറ്റു ഭാരവാഹികള്‍ : ഫൈസല്‍ ജമാല്‍ എന്‍.പി, ശംസുദ്ധീന്‍ കെ.വി (വൈസ് പ്രസിഡണ്ടുമാര്‍), ഇസ്മായില്‍ മാസ്റ്റര്‍ പി, ഷാഫി തായാട്ടില്‍ ( ജോയിന്റ് സെക്രട്ടറിമാര്‍), ഇര്‍ഷാദ് കെ.പി, അന്‍വര്‍ കക്കിടി( ജോയിന്റ് ട്രഷറര്‍). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ :എന്‍.പി അബ്ദുറഹ്മാന്‍ എന്ന കുഞ്ഞിപ്പ, പോണ്ടത്ത് ഉണ്ണി, പൂതേരി അന്‍വര്‍, അലി അഷ്‌കര്‍ സി.വി,ഹുസൈന്‍ പൂതേരി, അര്‍സല്‍ കെ.സി, കാസിം പൂതേരി, കാസിം കെ.വി, റസാഖ് കെ.സി ,ജാഫര്‍ ഉണ്ണി ടി, അനസ് എന്‍.പി, റഹൂഫ് എം.എസ്,ഗഫൂര്‍ സിപി, ഫൈസല്‍ കെ.പി,അമീന്‍, തൗഫീഖ് പി, മൗസൂഫ് കെ.പി, റിയാസ് ടി.സി, ഷമീറലി കെ.പി. സിദ്ധീഖ് ടി.സി ഖിറാഅത്ത് നടത്തി. കെ.വി ശംസുദ്ധീന്‍ സ്വാഗതവും കെ.പി വാഹിദ് നന്ദിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+