മതമൈത്രിയില്‍ രാജ്യം കേരളത്തെ മാതൃകയാക്കണം; മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി
ദുബായ്: പുരോഗതിയുടെയും വികസനത്തിന്റെയും വഴികളില്‍ കേരളം ഇന്ത്യക്ക് മാതൃകയായത് പോലെ മതമൈത്രിയുടെ കാര്യത്തിലും രാജ്യമാകെ കേരള മോഡല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ദളിതര്‍ക്കും പിന്നോക്ക വിഭാഗത്തിനു നേരെ നടക്കുന്ന അക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഓരോ ഗ്രാമത്തിന്റെയും ഐശ്വര്യം ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക സംഘടനകളും അതിലെ യുവാക്കളുമാണെന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എം.ഇബ്രാഹിം മുട്ടം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളടെ ദുബായിലെ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയതു കൊണ്ട് പറഞ്ഞു. ആക്ടിംങ്ങ് പ്രസിഡണ്ട് പുന്നക്കന്‍ ബീരാന്‍ ഹാജി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടനപ്രതിനിധികളായി എം.വി.ഹാരിസ്, കെ.വി.അശറഫ് ,കെ.മുബഷിര്‍ ,ടി. ടി. മഹറൂഫ്, നജാദ് ബീരാന്‍ , ജമാല്‍ മുട്ടം, എന്‍.പി.സക്കരിയ്യ, സി.കെ.അശറഫ് ,കെ.പി. മമ്മി തൃക്കരിപ്പൂര്‍, കെ.ടി.പി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും , സിക്രട്ടറി സി.കെ.റഹൂഫ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications