'മൈ ഡോക്ടര്‍' സൗജന്യ മെഡിക്കല്‍ കേമ്പ് വെള്ളിയാഴ്ച.
ദുബായ്: ദുബൈ കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ ആക്‌സസ്സ് ആസ്റ്റര്‍മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തുടര്‍ ചികിത്സാ, രോഗ നിര്‍ണ്ണയ മരുന്ന് വിതരണ കേമ്പ് വെള്ളിയാഴ്ച (18/09/2015) രാവിലെ എട്ടുമണി മുതല്‍ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും.
ഇ.എന്‍.ടി സ്‌പെഷലിസ്റ്റ്, ജന: മെഡിസിന്‍ സ്‌പെഷലിസ്റ്റ്, എന്നിവരുടെ സേവനം ലഭ്യമാകും രക്ത സമ്മര്‍ദം,പ്രമേഹം,അമിതവണ നിര്‍ണയം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സൌകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്‍ കൂട്ടി പേര്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതും, രാവിലെ എട്ടുമണിക്ക് ടോക്കണ്‍ കരസ്ഥമാക്കേണ്ടതുമാണ്.
തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും നേരെത്തെ പരിശോധന നടത്തിയ മുഴുവന്‍ റെക്കോര്‍ഡുകളുമായി വരേണ്ടതാണ്. ബന്ധപെടെണ്ട നമ്പര്‍ :04 2727773, 055 7940407












Click it and Unblock the Notifications