മൈ ഡോക്ടര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ദുബായ്: ദുബൈ കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ ആസ്റ്റര്‍, മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തുടര്‍ ചികിത്സാ, രോഗ നിര്‍ണ്ണയ മരുന്ന് വിതരണ ക്യാമ്പ് 14/08/2015 (വെള്ളിയാഴ്ച) രാവിലെ എട്ടുമണി മുതല്‍ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും.
ഇ.എന്‍.ടി സ്‌പെഷലിസ്റ്റ്, ജന: മെഡിസിന്‍ സ്‌പെഷലിസ്റ്റ്, എന്നിവരുടെ സേവനം ലഭ്യമാകും. രക്ത സമ്മര്‍ദം, പ്രമേഹം, അമിതവണ്ണ നിര്‍ണയം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സൌകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഹെല്‍ത്ത് വിഭാഗം ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍ , ജന:കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്‍ കൂട്ടി പേര്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതും രാവിലെ എട്ടുമണിക്ക് ടോക്കണ്‍ കരസ്ഥമാക്കേണ്ടതുമാണ്.
തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും നേരെത്തെ പരിശോധന നടത്തിയ മുഴുവന്‍ റെക്കോര്‍ഡുകളുമായി വരേണ്ടതാണ്. ബന്ധപെടെണ്ട നമ്പര്‍ :04 2727773, 055 7940407












Click it and Unblock the Notifications