Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരന് ആശ്വാസമായി ദുബായില്‍ മൈ ഹെല്‍ത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി

ദുബായ്: കെഎംസിസിയുടെ മൈ ഹെല്‍ത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ സാധാരണ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തിന് ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ചികിത്സ എന്നതാണ് ദുബായ് കെ.എം.സി.സിയുടെ മൈ ഹെല്‍ത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി. കെ.എം.സി.സി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചെറുകിട കമ്പനികള്‍ക്കുമായി ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ മുന്നിട്ടിറങ്ങിയ ആദ്യ വര്‍ഷത്തില്‍ 1000 പേര്‍ക്കും തുടര്‍ന്ന് 2000, 3000, 4000 പേര്‍ക്കും അംഗത്വം നല്‍കാന്‍ കഴിഞ്ഞു. തകാഫുല്‍ ഇമാറാത്ത് ഇന്‍ഷൂറന്‍സിന്റെ നാസ് നെറ്റ്‌വര്‍ക്കുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 5000 പേരെ അംഗങ്ങളാക്കാന്‍ ഉദ്ദേശിക്കുന്നത്.

ദുബായ് ഹെല്‍ത്ത് അഥോറിറ്റി മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയതിനാല്‍ അംഗത്വമെടുക്കാത്തവര്‍ മാസംതോറും 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരുന്ന പശ്ചാത്തലത്തില്‍ ദുബായ് കെ.എം.സി.സിയുടെ ചുരുങ്ങിയ ചെലവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ എന്ന ആശയത്തിന് വളരെ പ്രാധാന്യമുണ്ട്. ഒന്നര ലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയില്‍ പ്രസവ പരിരക്ഷയും ക്രോണിക്, മുന്‍കാല രോഗങ്ങള്‍ക്കുള്ള ചികിത്സയും ഈ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ലബോറട്ടറി, എക്‌സ്-റേ, സ്‌കാനിംഗ് പരിശോധനകളും അഡ്മിറ്റ്, ഓപറേഷന്‍ തുടങ്ങിയവയും മരുന്നുകളും ലഭിക്കും. പരിശോധനാ ഫീസിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് 20 ശതമാനം (മാക്‌സിമം 25 ദിര്‍ഹം) മാത്രം രോഗികള്‍ നല്‍കിയാല്‍ മതി. ഒ.പി ട്രീറ്റ്‌മെന്റില്‍ 20 ശതമാനം കോ-ഇന്‍ഷൂറന്‍സും ലഭിക്കും. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്ന മുറക്ക് നാസ് നെറ്റ്‌വര്‍ക്കിന്റെ യു.എ.ഇയിലെ 85ല്‍പരം ക്ലിനിക്കുകളിലും 160ല്‍പരം ഫാര്‍മസികളിലും രോഗനിര്‍ണയ കേന്ദ്രങ്ങളിലും ഒ.പി ചികിത്സയും ആസ്റ്റര്‍ ഹോസ്പിറ്റല്‍, എന്‍.എം.സി ഹോസ്പിറ്റല്‍, തുമ്പെ ഹോസ്പിറ്റല്‍, ബെല്‍ഹോള്‍ തുടങ്ങിയ 11ഓളം ആശുപത്രികളിലും അഡ്മിറ്റ് ചികിത്സയും ലഭ്യമാകും.

kmcc

അടിയന്തിര ഘട്ടങ്ങളില്‍ ഗവണ്‍മെന്റ് ആശുപത്രികളുള്‍പ്പെടെ ഏത് ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടാവുന്നതും 100 ശതമാനം ചികിത്സാ ചെലവും തിരിച്ചു ലഭിക്കുന്നതുമാണ്. നാട്ടില്‍ ഏത് ആശുപത്രികളിലും ചികിത്സ തേടാവുന്നതും മുന്‍കൂട്ടി അപ്രൂവല്‍ എടുത്ത ശേഷം ഒറിജിനല്‍ ബില്ലുകള്‍ ഹാജരാക്കുന്നവര്‍ക്ക് 80 ശതമാനം ചെലവ് തിരിച്ച് ലഭിക്കും. അടിയന്തിര ഘട്ടങ്ങളിലൊഴികെ മുന്‍കൂട്ടിയുള്ള അനുവാദം ആവശ്യമാണ്. ദുബായ് ഹെല്‍ത്ത് അഥോറിറ്റിയുടെ അംഗീകാരത്തോടെ തകാഫുല്‍ ഇമാറാത്തിന്റെ ഡി.എച്ച്.എ എന്‍ഹാന്‍സിസ് പ്ലാനില്‍ വിസ പുതുക്കലുള്‍പ്പെടെ ഫ്രീസോണിലും മറ്റും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. അപകട ചികിത്സയും മരണാനന്തര ആനുകൂല്യവും പെര്‍മനന്റ് ടോട്ടല്‍ ഡിസ് എബിലിറ്റിയും റീപാട്രിയേഷന്‍ ആനുകൂല്യവും തുടങ്ങിയ ഗ്രൂപ്പ് ലൈഫ് പ്ലാനും പ്രത്യേകമായി ഇതിലുള്‍പ്പെടുത്താവുന്നതാണ്. 65 വയസിന് താഴെ പ്രായമുള്ളവരും അബുദാബി വിസക്കാരല്ലാത്തവരുമായ ആര്‍ക്കും വിസ പേജ് അടക്കമുള്ള പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐ.ഡി കോപ്പി, ഒരു ഫോട്ടോ എന്നിവയും വാര്‍ഷിക പ്രീമിയം തുക അടക്കം ദുബായ് കെ.എം.സി.സിയുടെ അല്‍ബറാഹ ഓഫീസിലെത്തി അംഗത്വമെടുക്കാവുന്നതാണ്.

insurance

പ്രവാസ ലോകത്ത് നിന്ന് തിരിച്ചുപോകുന്ന പ്രവാസികളില്‍ 19 ശതമാനവും അനാരോഗ്യം കാരണമാണെന്ന് കേരള സര്‍ക്കാറിന്റെ കീഴിലുള്ള സി.ഡി.എസ്സിന്റെ പഠനത്തില്‍ പറയുന്നു. ശരിയായ ചികിത്സ ലഭിക്കാതെ മാറാരോഗങ്ങളുമായി തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ദുബായ് കെ.എം.സി.സി മൈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് 04 2727773, 052 4543758 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+