സര്‍ഗധാര ശില്‍പശാല എന്‍ ഷംസുദ്ധീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും
ദുബായ്: യു.എ.ഇ. വായനാ വര്‍ഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സര്‍ഗധാര സംഘടിപ്പിക്കുന്ന അക്ഷര നിലാവ് സാഹിത്യ ശില്പശാല അഡ്വ എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 'കഥയുടെ കാതല്‍' , 'കാവ്യാ സുഗന്ധം', ' ശ്രേഷ്ട ഭാഷ ' എന്നീ വിഷയങ്ങളില്‍ മൂന്നു സെഷനുകളിലായി പ്രഗത്ഭര്‍ ക്ലാസ്സെടുക്കും. കാലത്തു 8 മണിക്ക് രജിസ്‌ടേഷന്‍ ആരംഭിക്കും.
സമാപന സമ്മേളനത്തില്‍ അറബ്, പ്രവാസി സാഹിത്യ കാരന്മാര്‍ പങ്കെടുക്കും. ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് വിതരണവും, കലാസാഹിത്യ രംഗത്തു മികവുള്ളവരെ ആദരിക്കുകയും ചെയ്യും. സത്യന്‍ മാടാക്കര, വെള്ളിയോടന്‍, സലിം അയ്യനത്, ഹണി ഭാസ്‌കര്‍ തുടങ്ങിയവര്‍ ക്ലാസ് എടുക്കും. മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും.

പ്രമുഖ തിരക്കഥാകൃത്ത് ഷഫീഖ് കടവത്തൂര്‍, ഇസ്മായില്‍ മേലടി, തുടങ്ങിയവര്‍ അതിഥികളായെത്തും. കെ.എം.സി.സി. കേന്ദ്ര സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ കെഎംസിസി ഓഫീസില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു












Click it and Unblock the Notifications