റോണാള്‍ഡിഞ്ഞോ ദുബായിലെത്തും
ദുബായ്: നാഗ്ജി ഫുട്‌ബോള്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ പ്രചരണാര്‍ഥം കോഴിക്കേട്ടേക്കുള്ള യാത്രാ മധ്യേ പ്രശസ്ത ഫുട്‌ബോള്‍ താരം റോണാള്‍ഡിഞ്ഞോ ശനിയാഴ്ച ദുബായിലെത്തും. ദുബായില്‍ ഏതാനും ദിവസങ്ങള്‍ ചിലവഴിക്കുന്ന റൊണാള്‍ഡിഞ്ഞോ മാധ്യമങ്ങളുമായി സംസാരിക്കും.
കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് താരം കോഴിക്കോടെത്തുന്നത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അതിഥിയായി റോണാള്‍ഡിഞ്ഞോ എത്തിച്ചേരും. ഫുട്‌ബോളിലൂടെ ലോക സമാധാനം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഫുട്‌ബോള്‍ ഫോര്‍ പീസ് എന്ന സംഘടന പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണ്ടിയാല്‍ സ്‌പോര്‍ട്‌സാണ് നാഗ്ജി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനു വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.












Click it and Unblock the Notifications