ഫുജൈറ; മികച്ച ഗായകന്‍ നജീം അര്‍ഷാദ് ഗായിക ശ്വേതാ മോഹന്‍
ഫുജൈറ: ഫല രവീന്ദ്രന്‍ സംഗീത് മ്യൂസിക് അവാര്‍ഡ്സ്' ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ. പുത്തൂര്‍ റഹ്മാന്‍ ചെയര്‍മാനായ ജൂറിയാണ് രവീന്ദ്രന്‍ മാസ്റ്ററുടെ പേരിലുള്ള 'ഫല രവീന്ദ്രന്‍ സംഗീത് മ്യൂസിക് അവാര്‍ഡ്സ്' ജേതാക്കളെ തെരഞ്ഞെടുത്തത്.
സംഗീത സംവിധായകര്‍ ആര്‍. സോമശേഖരന്‍ നായര്‍, അഫ്സല്‍ യൂസുഫ്, അജിത് സുകുമാരന്‍, ശോഭാ രവീന്ദ്രന്‍, റോബിന്‍ തിരുമല എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.

പുരസ്‌കാരങ്ങള്‍ താഴെ പറയും പ്രകാരമാണ്:
1. ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍- യേശുദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കീരവാണി ('ബാഹുബലി'). ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. മറ്റു പുരസ്‌കാരങ്ങള്‍ക്ക് 50,000, 25,000 എന്നിങ്ങനെയും. 2. മികച്ച ഗായകന്‍ നജീം അര്‍ഷാദ്, ഗായിക ശ്വേതാ മോഹന്‍, നവാഗത സംഗീത സംവിധായകന്‍ വിഷ്ണു വിജയ്, ഗാനരചന ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകന്‍ രാഹുല്‍രാജ്, ജനപ്രിയ ഗാനം ശ്രേയ ജയ്ദീപ് (കൊച്ചു ശ്രേയ), ഉപകരണ സംഗീതം ഫ്ളൂട്ട് ചേര്‍ത്തല രാജേഷ












Click it and Unblock the Notifications