Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യയിലെ ദൃഢനിശ്ചയത്തിന്‍റെ പ്രതീകമായ സൗദി അറേബ്യ 85 ന്‍റെ നിറവില്‍, കാണൂ

റിയാദ്: 85-ാമത് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. അറഫ സംഗമത്തിനായി ആയിരങ്ങള്‍ ഒത്തുകൂടുന്ന വേളയിലാണ് സൗദി ദേശീയ ദിനം ആഘോഷിയ്ക്കുന്നത്. ശരിയത്ത് നിയമം അനുസരിച്ച് ഭരണം നടത്തപ്പെടുന്ന സൗദി അറേബ്യ ഇന്നും രാജഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ്.

ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം ഉള്‍പ്പടെയുള്ളവയുടെ പിടിയില്‍ അകപ്പെടുമ്പോഴും ഇസ്ലാമിക രാഷ്ട്രമായിട്ട് കൂടി സൗദി അറേബ്യ തീവ്രവാദത്തിന്റെ പാതയിലേയ്ക്ക് പോയിട്ടില്ല. ശക്തമായ നിയമ വ്യവസ്ഥകളും വികസന മാത-കകളും തന്നെയാണ് സൗദിയുടെ ഈ നിലനില്‍പ്പിന് അടിസ്ഥാനം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയ്ക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ തൊവിലെടുക്കുന്നത്. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് സൗദി. ദേശീയ ദിനാഘോഷങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

ദൃഢനിശ്ചയത്തിന്റെ സൗദി അറേബ്യ...

ദൃഢനിശ്ചയത്തിന്റെ സൗദി അറേബ്യ...

മുല്ലപ്പൂ വിപ്‌ളവം വന്നു, ഇസ്ലമിക രാഷ്ട്രങ്ങളില്‍ ഐസിസ് വന്നു തീവ്രവാദം വളര്‍ന്നു, അയല്‍ രാജ്യങ്ങള്‍ ആഭ്യന്തര യുദ്ധങ്ങളിലേയ്ക്ക് പോയി പക്ഷേ സൗദി അറേബ്യ മാത്രം കുലുങ്ങിയില്ല. ഇന്നും സത്വര വികസനത്തിന്റേയും ദൃഢനിശ്ചയത്തിന്റെയും മാതൃകയായി രാജ്യം നിലനില്‍ക്കുന്നു. 85ാമത് ദേശീയ ദിനം ആഘോഷിയ്ക്കുകയാണ് രാഷ്ട്രം

എങ്ങും ഹരിതവര്‍ണ പതാക

എങ്ങും ഹരിതവര്‍ണ പതാക

എങ്ങും ഹരതിവര്‍ണ പതാക കൊണ്ട് മൂടിയാണ് രാജ്യം ദേശീയ ദിനം ആഘോഷിയ്ക്കുന്നത്. സൈനികാഭ്യാസം, സ്‌പോര്‍സ്, വിനോദ പരിപാടികള്‍, സാംസ്‌ക്കാരിക കലാപരിപാടികള്‍ എന്നിങ്ങനെ ഒട്ടേറെ പരിപാടികളിലൂടെയാണ് രാജ്യം ദേശീയ ദിനം ആഘോഷിയ്ക്കുന്നത്്

നല്ല സൗഹൃദത്തിന്...

നല്ല സൗഹൃദത്തിന്...

ഇന്ത്യയുമായി എക്കാലവും മികച്ച നയതന്ത്രബന്ധം കാത്തു സൂക്ഷിച്ച രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദിയ്ക്ക് ദേശീയ ദിനാശംസ നേര്‍ന്നു.

1932 ല്‍

1932 ല്‍

1932 ല്‍ ഇതേ ദിവസമാണ് അബ്ദുള്‍ അസീസ് രാജാവ് സൗദിയെ രാജ്യമായി പ്രഖ്യാപിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം സൗദിയുടെ രാഷ്ട്രശില്‍പി എന്ന് കൂടി അറിയപ്പെട്ടു. സല്‍മാന്‍ രാജാവാണ് ഇപ്പോള്‍ സൗദി അറേബ്യയുടെ ഭരണാധാകാരി. രാജഭരണം നിലനില്‍ക്കുന്ന ചുരുക്കം ചില രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ് സൗദി അറേബ്യ

പെരുന്നാളും ദേശീയ ദിനവും

പെരുന്നാളും ദേശീയ ദിനവും

ബലിപെരുന്നാളും ദേശീയ ദിനവും ഒരുമിച്ച് വരുന്നതിനാല്‍ സൗദി ഭരണ സിരാകേന്ദ്രമായ അല്‍ഹുകും കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+