മോദി ഞായറാഴ്ച യുഎഇയിലെത്തും, ലേബര്‍ ക്യാംപ് സന്ദര്‍ശിക്കും
അബുദാബി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച യുഎഇയിലെത്തും. സന്ദര്‍ശനത്തിലെ പ്രധാന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി. ഉച്ചയ്ക്ക് രണ്ടര മണിക്ക് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിക്കും.
തുടര്‍ന്ന് താമസം ഒരുക്കിയിട്ടുള്ള അബുദാബി എമിറേറ്റ്സ് പാലസില്‍ എത്തുന്ന മോദി വൈകീട്ട് ആറു മണിക്ക് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സന്ദര്‍ശിക്കും. തുടര്‍ന്ന് ഏഴ് മണിയോടെ ഐക്കാഡ് സിറ്റിയിലെ ലേബര്‍ ക്യാമ്പിലെത്തുന്ന പ്രധാനമന്ത്രി 300 തൊഴിലാളികളുമായി ഏതാണ്ട് 45 മിനിറ്റ് സംവദിക്കും.

ഒമ്പതു മണിക്ക് അബുദാബി കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നോടെ മോദിയുടെ ആദ്യ ദിവസത്തെ സന്ദര്‍ശനങ്ങള്‍ അവസാനിക്കും. പതിനേഴാം തിയ്യതി രാവിലെ പത്തുമണിക്ക് മസ്ദാര്‍ സിറ്റിയിലെ ഊര്‍ജ പ്ലാന്റ് സന്ദര്‍ശിച്ചു കൊണ്ടായിരിക്കും രണ്ടാം ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. 11.30 ഓടെ മസ്ദാര്‍ സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് യു.എ.ഇ ലെ വ്യവസായ പ്രമുഖരുമായി മോദി കൂടിക്കാഴ്ച നടത്തും.
യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് അബുദാബി സന്ദര്‍ശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി 2 മണിയോടെ ദുബായിലെത്തും. തുടര്‍ന്ന് ദുബായ് സാബീല്‍ പാലസില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി മോദി ചര്‍ച്ച നടത്തും.
വൈകീട്ട് മൂന്നര മണിയോടെ ദുബായ് ഒബ്രോയി ഹോട്ടലില്‍ എത്തുന്ന മോദി ഇന്ത്യന്‍ എംബസി ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. പരിപാടിയില്‍ സാമൂഹിക സാംസ്കാരിക വ്യവസായ മേഖലയിലെ 250 പേര് പങ്കെടുക്കും. തുടര്‍ന്ന് 7.30 ഓടെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 50,000 ത്തോളം വരുന്ന ഇന്ത്യക്കാരെ അഭിസംബോധനം ചെയ്ത് ഒരു മണിക്കൂര്‍ സംസാരിക്കും. രാത്രി 11 മണിയോടെ യു.എ.ഇ ലെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications