സുരക്ഷ മറികടന്ന് മോദി തൊഴിലാളികളോടപ്പം നിന്നു; മറക്കാനാവാത്ത മുഹൂര്‍ത്തമെന്ന് തൊഴിലാളികള്‍
അബുദാബി: തന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ ഗള്‍ഫിലെ ലേബര്‍ ക്യാമ്പില്‍ നേരിട്ടെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് വരവേറ്റത് തൊഴിലാളികളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചു മനസ്സിലാക്കുമെന്ന് കരുതിയെങ്കിലും സുഖമാണോ?ജോലിയൊക്കെ എങ്ങനെ? തുടങ്ങിയ ചുരുക്കം ചില വാക്കുകളില്‍ ആശയവിനിമയം ഒതുങ്ങി. മലയാളികളില്‍ ചിലര്‍ കേരളത്തിലാണെന്ന് പറഞ്ഞപ്പോള്‍ കേരളത്തിലെവിടെയെന്ന് ചോദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

എങ്കിലും ആവശ്യം അറിയിച്ച മുഴുവന്‍ തൊഴിലാളികളോടും ചേര്‍ന്ന് നിന്നു ഫോട്ടോ എടുക്കാന്‍ മോദി തയ്യാറായി. സന്ദര്‍ശനം 45 മിനിറ്റ് നീളുമെന്ന് അറിയിച്ചെങ്കിലും 15 മിനിറ്റില്‍ ഒതുക്കി മോദി ലേബര്‍ ക്യാമ്പില്‍ നിന്നും മടങ്ങി. പ്രധാനമന്ത്രിയുടെ ചെറിയൊരു പ്രസംഗവും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മലയാളിയായ സന്തോഷ് പറഞ്ഞു. എങ്കിലും നിരാശയില്ല കാരണം ടിവി യില്‍ മാത്രം കണ്ട പ്രധാനമന്ത്രിയെ നേരിട്ട് കാണാനും കൂടെ നിന്ന് ഫോട്ടൊ എടുക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് തൊഴിലാളികളില്‍ പലരും.

അവസരം ലഭിക്കാത്തവരാകട്ടെ സുരക്ഷയുടെ ഭാഗമായി പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ ജനല്‍ ചില്ലുവഴിയും ടെറസിനു മുകളില്‍ കയറി നിന്നും പ്രധാനമന്ത്രിയുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം ദൂരെ നിന്ന് കണ്ടു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സാധാരണ തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ നേരിട്ടെത്തുന്നത്. കനത്ത സുരക്ഷ വലയത്തിലാണ് മോദി എത്തിയെതെങ്കിലും തങ്ങളുടെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതും പലരുടെയും സന്തോഷം അതിരുകടന്നു.

അബുദാബി ഐക്കാഡ് സിറ്റിയിലെ ലേബര്‍ ക്യാമ്പില്‍ ഇന്ന് കാലത്ത് മുതല്‍ തന്നെ പ്രധാനമന്ത്രിയെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി പുറത്തു നിന്നുള്ളവര്‍ക്ക് ഇന്ന് കാലത്ത് മുതല്‍ ക്യാമ്പിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു. കനത്ത പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ പോലും അകത്ത് കടത്തിവിട്ടത്.

മുന്‍കൂട്ടി തെരഞ്ഞെടുത്ത മലയാളികളടക്കമുള്ള 300 ഓളം തൊഴിലാളികളാണ് മോദിയുമായി സംവദിച്ചത്. തെരഞ്ഞടുത്ത തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇന്നു അവധി നല്‍കിയിരുന്നു. നേരെത്തെ ഇവരുമായി ബന്ധപ്പെട്ട രേഖകള്‍ എംബസി ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications