അജ്മാനില്‍ ദേശീയദിന റാലി നടന്നു
അജ്മാന്‍: നാല്‍പത്തിനാലാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അജ്മാന്‍ പോലീസിന്റെ നേതൃത്വത്തില്‍ കോര്‍ണീഷ് റോഡില്‍ പ്രൗഢമായ ദേശീയദിന റാലി നടന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍,സ്വദേശികള്‍, തിരഞ്ഞടുക്കപ്പെട്ട ഏതാനും ചില സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു പുറമേ റാലിയില്‍ മലയാളി കമ്പനിയായ ആസാ ഗ്രൂപ്പിലെ സ്റ്റാഫംഗങ്ങള്‍ക്കും അണി നിരക്കാനായത് വേറിട്ട അനുഭവമായി.

കുതിരപ്പട, ബാന്റ് സംഘം,പോലീസ് വാഹന വ്യൂഹം എന്നിവയുടെ അകമ്പടിയോടെ നടന്ന റാലിക്ക് അജ്മാന്‍ പോലീസ് ചീഫ് കമാന്റര്‍ ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമി നേതൃത്വം നല്‍കി. ആസാ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ സി.പി.സാലിഹിന്റെ നേതൃത്വത്തിലായിരുന്നു നൂറോളം സ്റ്റാഫംഗങ്ങള്‍ റാലിയില്‍ ദേശീയപതാകയുമായി അണിനിരന്നത്.












Click it and Unblock the Notifications