നവമി കൃഷ്ണക്ക് വീണ്ടും ശൈഖ് ഹംദാന്‍ പുരസ്‌കാരം
ദുബായ്: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ശൈഖ് ഹംദാന്‍ പുരസ്‌കാരത്തിന് അബുദാബി ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി നവമി കൃഷ്ണ അര്‍ഹയായി. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴും നവമി ഇതേ പുരസ്‌കാരം നേടിയിരുന്നു.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഷാര്‍ജ എഡുക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡിനും നവമി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് ദുബായ് ഉപഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും പുരസ്‌കാരം സമ്മാനിച്ചു. അബുദാബിയിലെ വേണുഗോപാലിന്റെയും ബിന്ദു വേണുഗോപാലിന്റെയും മകളാണ് നവമി.












Click it and Unblock the Notifications