Get Updates
Get notified of breaking news, exclusive insights, and must-see stories!

നവയുഗം 'ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം' ഡോ: സിദ്ദിഖ് അഹമ്മദിന്

ദമ്മാം: 2016 ലെ നവയുഗം ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം ഡോ: സിദ്ദിഖ് അഹമ്മദിന് ഒക്ടോബര്‍ 21ന് സര്‍ഗ്ഗപ്രവാസം വേദിയില്‍ വെച്ച് സമ്മാനിയ്ക്കുമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.

ജീവകാരുണ്യ രംഗത്തും, കലാ കായിക, വിദ്യാഭ്യാസ രംഗത്തും എന്നും കര്‍മ്മനിരതനായ ഡോ: സിദ്ദിഖ് അഹമ്മദ്, പ്രവാസിജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കിയ 'സ്വപ്ന സാഫല്യം പദ്ധതി, ചെന്നൈയിലെ പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, എന്നിങ്ങനെ എണ്ണമറ്റ കര്‍മ്മങ്ങളിലൂടെ സ്വന്തം സാമൂഹ്യ പ്രതിബദ്ധതയും, മാനവികതയും, വ്യക്തിത്വവും കണക്കിലെടുത്താണ് ഇത്തവണത്തെ നവയുഗം ''ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്.

 dr-sidiqueahmed

ഒക്ടോബര്‍ ഇരുപത്തി 1 വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ വെച്ച് നടക്കുന്ന സര്‍ഗ്ഗപ്രവാസം2016 ന്റെ വേദിയില്‍ വെച്ച് മുന്‍കേരള റവന്യൂ വകുപ്പ് മന്ത്രിയും, സി.പി.ഐ ദേശീയ നേതാവുമായ കെ.ഇ.ഇസ്മായില്‍ ഡോ: സിദ്ദിഖ് അഹമ്മദിന് ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം സമ്മാനിയ്ക്കും.

2009 മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ക്ക് നവയുഗം സാംസ്‌കാരികവേദി പ്രതിവര്‍ഷം നല്‍കിവരാറുള്ള അവാര്‍ഡിന് ഇത്തവണ മുതല്‍ വര്‍ഗീയവാദികളാല്‍ കൊല്ലപ്പെട്ട സി.പി.ഐ നേതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ പേര് നല്‍കുകയായിരുന്നു.

കേരളരാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ് സ:വെളിയം ഭാര്‍ഗവന്‍, പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മുഹമ്മദ് നജാത്തി, പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകരായ സാജിത് ആറാട്ടുപുഴ, പി.എം.ഹാരിസ്, വിദ്യാഭ്യാസപ്രവര്‍ത്തക ശ്രീദേവി മേനോന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുസ്‌കാരം നേടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+