നവയുഗം മാപ്പിളപ്പാട്ട് മത്സരം സപ്തംബര്‍ 30 ന്
കോബാര്‍: ദമ്മാം ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരം സപ്തംബര്‍ 30 നു നടക്കും. ഒക്ടോബര്‍ രണ്ടാംവാരം സംഘടിപ്പിയ്ക്കുന്ന 'സര്‍ഗ്ഗപ്രവാസം2016' എന്ന കലാസാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സൗദിഅറേബ്യയിലെ കിഴക്കന്‍പ്രവിശ്യയിലെ പ്രവാസികള്‍ക്കായാണ് നവയുഗം അക്രബിയ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ മത്സങ്ങള്‍.
18 വയസ്സിന് താഴെയുള്ളവര്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗം, 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ ഉള്‍പ്പെടുന്ന സീനിയര്‍ വിഭാഗം(പുരുഷന്മാര്‍), സീനിയര്‍ വിഭാഗം(സ്ത്രീകള്‍), എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ . മത്സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നവയുഗത്തിന്റെ ഉപഹാരവും, പ്രശസ്തിപത്രവും, സര്‍ഗ്ഗപ്രവാസം2016ന്റെ വേദിയില്‍ വെച്ച് സമ്മാനിയ്ക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

മാപ്പിളപ്പാട്ട്മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സെപ്റ്റംബര്‍ 16ന് മുന്‍പായി 0530731608, 0559899670 എന്നീ മൊബൈല്‍ നമ്പറുകളിലോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് സംഘാടകസമിതി രക്ഷാധികാരി സഹീര്‍ഷാ, സെക്രട്ടറി സന്തോഷ് ചെങ്ങോലിക്കല്‍, പ്രസിഡന്റ് റോബിന്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications