എൻഡിഎൽഎൽഎസ് കാർഗോയുടെ ഒൻപതാമത്തെ ശാഖ ഷാർജയിൽ പ്രവര്‍ത്തനമാരംഭിക്കുന്നു
ദുബായ്: എൻഡിഎൽഎൽഎസ് കാർഗോയുടെ ഒൻപതാമത്തെ ശാഖ ഷാർജ റോളയിലെ ഗ്രാൻഡ് മാളിൽ 18ന് വെള്ളിയാഴ്ച രാത്രി എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിക്കുക.

വിമാനം–കപ്പൽ മാർഗം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പാർസൽ എത്തിക്കുന്നു എന്നതാണ് സേവന രംഗത്ത് വിശ്വാസ്യതയാർജിച്ച എൻഡിഎൽഎസിൻ്റെ സവിശേഷതയെന്ന് ഡയറക്ടർ ശിഹാബുദ്ദീൻ കാലിക്കറ്റ് പറഞ്ഞു. റമസാനിൽ നാട്ടിലേയ്ക്ക് സാധനങ്ങൾ അയക്കുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം റമസാൻ കിറ്റുകൾ സമ്മാനിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ അഹമ്മദ് നിസാർ, പ്രദീപ് ഷെരാവത്, യാസർ എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications