കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണമെന്ന് പ്രവാസി സംഘടനകള്‍

Google Oneindia Malayalam News

ദുബായ്: യുഎഇ കോണ്‍ഗ്രസ് യൂത്ത് വിംഗ് കെ. കരുണാകരന്‍ അനുസ്മരണ യോഗം നടത്തി. പ്രതിസന്ധികളെ നേതൃപാടവവും ദീര്‍ഗവീക്ഷണവും കൊണ്ട് അതിജീവിച്ച നേതാവാണ് കെ കരുണാകരനെന്നു ബ്രിഗേഡ് ദേശീയ പ്രസിഡണ്ട് മനാഫ് നുല്ലിപ്പാടി പറഞ്ഞു. ഏതു കാലഘട്ടത്തിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രകയാക്കാന്‍ കഴിയുന്ന വലിയ വെക്തിത്വത്തിനുടമയാണ് ലീഡര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു എ ഇയിലെ കോണ്‍ഗ്രസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ദുബായില്‍ സംഘടിപ്പിച്ച ലീഡര്‍ കെ. കരുണാകരന്റെ ജന്മദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്ക് ഏറ്റവും മുതല്‍ക്കൂട്ടായ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ വന്നത് കെ കരുണാകരന്‍ എന്ന നേതാവിന്റെ ഇച്ചാശക്തിയും ധീര്‍ഘവീക്ഷണവുമാണ് അതുകൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിന് അദ്ധേഹത്തിന്റെ പേരിടണമെന്ന് യോഗം ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടു.

airport

ജിജോ ചിറക്കല്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ,ജെറീഷ് സ്വാഗതം പറഞ്ഞു. ഹൈദര്‍ തട്ടത്താഴത്ത്, യാസര്‍, മിര്‍ഷാദ് നുള്ളിപ്പാടി,ഷാഹിദ് നടുകണ്ടി, വേണു കാഞ്ഞങ്ങാട്, നിഷാന്‍, ജോഫി, സനീഷ്, ഷൗക്കത്ത്, ആദര്‍ശ്, ഷബീബ്, രാജീവ് കെ മുരളി, മുഹമ്മദ് അലി, സജീഷ്, ഫൈസല്‍, ഹസ്സയ്ന്‍ തിരൂര്‍, എന്നിവര്‍ സംസാരിച്ചു. ജലീഷ് നന്ദിയും പറഞ്ഞു.

English summary
Nedumbassery airport should be renamed as late minister K Karunakaran: NRI Association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X