ഷാര്‍ജ: ബാല്‍ക്കണിയില്‍ നിന്നും കുട്ടികള്‍ വീണുള്ള അപകടങ്ങള്‍ പെരുകുന്നു, കാരണങ്ങള്‍..?
ഷാര്‍ജ: ബാല്‍ക്കണയില്‍ നിന്നും കുട്ടികള്‍ വീണുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുകയാണ്. ഫഌറ്റുകളിലെ ജനലുകള്‍ ചില്ലുകൊണ്ട് നിര്‍മ്മിക്കുന്നതും ഇവയ്ക്ക് അഴികള്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നത്.
മാതാപിതാക്കള്‍ കുട്ടികളെ വീട്ടിലാക്കി വീട്ടുജോലിക്കാരിയെ ഏല്‍പ്പിച്ച് പോകുന്നതും അവരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നു. മാത്രമല്ല പല സംഭവങ്ങളിലും അമ്മമാര്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് ഷോപ്പിങിന് പോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജനലിനരികില്‍ വീട്ടുപകരണങ്ങള്‍ വെയ്ക്കുന്നത് ഒഴിവാക്കാനും കുട്ടികള്‍ ഇതില്‍ കയറി താഴേക്ക് വീഴുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന് പോലീസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാസത്തില്‍ മാത്രമായി അഞ്ച് കുട്ടികളാണ് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചത്.
എട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ് അപകടത്തിന് ഇരയാകുന്നത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുകയാണ് അതോറിറ്റി.












Click it and Unblock the Notifications