നെല്ലിക്കുന്ന് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഒക്ടോബര്‍ 8ന്
ദുബായ്: ആബിദ് മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള നെല്ലിക്കുന്ന് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റും കുടുംബസംഗമവും ഈ മാസം അരങ്ങേറുമെന്ന് സംഘാടകര്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ എട്ടിനു രാത്രി ഒന്‍പതിന് അല്‍ശാബ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

എഎംടി, അലി അല്‍ സഈദ്, മര്‍ഹബ എല്‍ഇഡി, അല്‍വാദി, എസ്ബികെ, മില്ലേനിയം, ഗാലക്‌സി, ഫില്ലി ടീമുകളാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 8,888 ദിര്‍ഹം ഒന്നാം സമ്മാനവും 4,444 ദിര്‍ഹം രണ്ടാം സമ്മാനവും നല്‍കുമെന്നു സംഘാടകര്‍ അറിയിച്ചു.
അബ്ബാസ് കുളങ്കര, സാബിര്‍, ബി.കെ. സമീര്‍, അബ്ദുല്‍ ഖാദര്‍ നങ്ങാരത്ത്, കുഞ്ഞാമു തൈവളപ്പ്, അസ്‌ലം തായല്‍, ഷാഫി കോട്ട്, നൗഷാദ് ഉട്ടി, ബി.കെ. സക്കീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications