കുവൈത്ത്: ഭൂചലനത്തെപ്പറ്റി പറഞ്ഞ് കളിയാക്കിയ ഇന്ത്യക്കാരനെ നേപ്പാളി കുത്തി കൊന്നു
കുവൈത്ത് സിറ്റി: നേപ്പാള്‍ ഭൂചലനത്തെപ്പറ്റി പറയുകയും നേപ്പാളുകാരെ കളിയാക്കുകയും ചെയ്ത ഇന്ത്യക്കാരനെ നേപ്പാളി കൊന്നു. സഹമുറിയനായ ഇന്ത്യക്കാരനെയാണ് മദ്യപിയ്ക്കുന്നതിനിടെ നേപ്പാളി യുവാവ് കുത്തി കൊന്നത്. ഭൂചലനത്തെത്തുടര്‍ന്ന് നാശോന്മുഖമായ നേപ്പാളിനെ പരിഹസിയ്ക്കുകയായിരുന്നു ഇന്ത്യക്കാരന്‍. ഇതില്‍ പ്രകോപിതനായ നേപ്പാളി ഇന്ത്യക്കാരനെ കൊല്ലുകകയായിരുന്നു.
ദുരന്തത്തില്‍ വിറങ്ങലിച്ച തന്നേയും തന്റേ രാജ്യത്തേയും പരിഹസിയ്ക്കുകയായിരുന്നു ഇന്ത്യക്കാരനെന്നും തനിയ്ക്ക് നിയന്ത്രണം വിട്ട അയാളെ കൊല്ലേണ്ടി വന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന് പിറ്റേ ദിവസമാണ് നേപ്പാളി യുവാവ് അറസ്‌റിലാകുന്നത്.

പരിഹസിച്ച ഇന്ത്യക്കാരനെ കലിയടങ്ങുന്നത് വരെ കുത്തി പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിയ്ക്കുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച നടന്ന് ശക്തമായ ഭൂചലനത്തില്‍ ഇതുവരെ 3600 പേരാണ് നേപ്പാളില്‍ മരിച്ചത്. അയ്യായിരത്തിലേറെപ്പേര്‍ക്ക്് പരിക്കേറ്റു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളാണ് നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications