ഷാര്‍ജ: നെസ്റ്റോ സൂപ്പര്‍ കപ്പ് 2015 ല്‍ മലപ്പുറം സുല്‍ത്താന്‍സ് വിജയിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന നെസ്റ്റോ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം സുല്‍ത്താന്‍സ് ജേതാക്കളായി. എറണാകുളം എംപറേഴ്‌സിനെ പരിചയപ്പെടുത്തിയാണ് മലപ്പുറം സുല്‍ത്താന്‍സ് വിജയികളായത്. പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഫുട്‌ബോള്‍ മത്സരമാണ് നെസ്‌റ്റോ സൂപ്പര്‍ കപ്പ്.
ഷാര്‍ജയില ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോയിലെ അല്‍ തിഖാഹ് ക്ളബ്ബിലാണ് മത്സരം നടന്നത്. ഫുട്‌ബോള്‍ ഐക്കണുകളായ ഐഎം വിജയന്റേയും ജോപോള്‍ അഞ്‌തേരിയുടെ സാന്നിധ്യം മത്സരങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നു. പങ്കെടുത്ത എല്ലാ ടീമുകളും ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 13ന് നടന്ന മത്സരത്തില്‍ ആയിരക്കണക്കിന് കാണികളാണ് കളി കാണാനെത്തിയത്.

വാശിയേറിയ പോരാട്ടമാണ് മലപ്പുറം സുല്‍ത്താന്‍സും എറണാകുളം എംപറേഴ്‌സും തമ്മില്‍ നടന്നത് . ജിസിസി രാഷ്ട്രങ്ങളില്‍ 36ല്‍ അധികം ഔട്ട്‌ലറ്റുകളുള്ള നെസ്റ്റോയാണ് ഫുട്‌ബോള്‍ മത്സരം അതിഗംഭീരമായി ഷാര്‍ജയില്‍ നടത്തിയത് .












Click it and Unblock the Notifications