Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; പുതിയ മെട്രോസ്റ്റേഷന്‍,ട്രെയിന്‍സമയം മാറും

Dubai Metro
ദുബായ്: ദുബായ് മെട്രോ റെഡ് ലൈനില്‍ വീണ്ടും വികസനം. ഇത്തവണ പുതിയൊരു സ്റ്റേഷന്‍ കൂടി ഉള്‍പ്പെടുത്തി ഗതാഗതകുരുക്ക് നിയന്ത്രിയ്ക്കാനാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആലോചിയ്ക്കുന്നത്. സെപ്റ്റംബര്‍ 30 ഓടെ പുതിയ സ്റ്റേഷന്‍ നിലവില്‍ വരും. എനര്‍ജി എന്നാണ് റെഡ് ലൈനിലെ ഈ പുതിയ മെട്രോ സ്‌റ്റേഷന്റെ പേര്. 25,000 ആളുകള്‍ക്ക് സ്റ്റേഷന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്.

രാവിലെ 7 മണിമുതലാണ് കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുന്നത്. ഇതിനനനുസരിച്ച് ട്രെയിന്‍ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തുമെന്ന് ദുബായ് മെട്രോ അധികൃതര്‍ അറിയിച്ചു. രാവിലെ 6.30 ന് തന്നെ റെഡ്‌ലൈന്‍ സര്‍വ്വീസ് ആരംഭിയ്ക്കും. ഗ്രീന്‍ലൈനിലും മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ 9.30 വരെയും സമയം ക്രമീകരിയ്ക്കും. അവധി ദിവസങ്ങളിലും തിരക്ക് നിയന്ത്രിയ്ക്കുന്നതിന് ആനുപാതികമായ മാറ്റം മെട്രോയില്‍ ഏര്‍പ്പെടുത്തും

പുതുതായി ആരംഭിയ്ക്കുന്ന മെട്രോ സ്‌റ്റേഷന്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയ്ക്ക് അധിക വരുമാനം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ. ബസുകളിലേും മറ്റ് വാഹനങ്ങളിലേയും തിരക്ക് നിയന്ത്രിയ്ക്കാനാണ് മെട്രോയില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+