ജീവന്‍ വിലപ്പെട്ടതാണ്; ദുബായ് പോലീസ് സഹായം ഇനി മൂന്ന് സെക്കന്റിനുള്ളില്‍!!
ദുബായ്: പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന നഗരമാണ് ദുബായ്. അപ്പോള്‍ ദുബായ് പോലീസിന്റെ കാര്യത്തിലും മറിച്ചൊന്നും ചിന്തിക്കേണ്ടതില്ലല്ലോ. പോലീസിന്റെ സഹായം സെക്കന്റുകള്‍ക്കകം ലഭ്യമാകാന്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ദുബായ് പോലീസ്.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ആപ്ലീക്കേഷനിലെ എസ്ഒഎസ്സ് എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ പോലീസ് കണ്‍ട്രോള്‍ റൂമിലെ സിസ്റ്റത്തില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ചുള്ള പൂര്‍ണ്ണരൂപം ലഭ്യമാകും. ഉടനെ പോലീസ് കണ്‍ട്രോള്‍ റുമില്‍ നിന്നും ഫോണ്‍ ലഭിക്കുകയും ഏറ്റവും അടുത്തുള്ള പോലീസ് വാഹനം നിങ്ങളുടെ സഹായത്തിനായി പുറപ്പെട്ട വിവരവും ലഭിക്കും.

അല്‍പ സമയത്തിനകം വീണ്ടു ലഭിക്കുന്ന കോളിലൂടെ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചോദിച്ച് മനസ്സിലാക്കും. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ ലഭിക്കാത്ത മരുഭൂമികള്‍ പോലുള്ള ഉള്‍മേഖലകളില്‍ അകപ്പെടുന്നവര്‍ക്ക് എത്രയും വേഗത്തില്‍ സഹായം എത്തിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ സഹായകരമാകുമെന്ന് ദുബായ് പോലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് മുഹമ്മദ് ബിന്‍ ഫഹദ് വ്യക്തമാക്കി. 10 ലക്ഷത്തിലധികം ആളുകള്‍ ഇതിനകം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications