Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്ടര്‍ ഹീറ്ററുകള്‍ ഇനി പരിസ്ഥിതി സൗഹ്യദം

ദുബായ്: പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ രീതിയിലുള്ള വാട്ടര്‍ ഹീറ്ററുകള്‍ ദുബായ് വിപണിയിലിറക്കിയിരിക്കുകയാണ് ഇറ്റാലിയന്‍ ബ്രാന്റായ ഫെറോളി. സൗരോര്‍ജ പാനലുകളില്‍ നിന്ന് ക്യത്യമായി ഊര്‍ജം സ്വീകരിച്ച് വെള്ളം എളുപ്പത്തില്‍ ചൂടാക്കാനുള്ള സാങ്കേതിക വിദ്യയാണ് ഫെറോളിയിലൂടെ പരിചയപ്പെടുത്തുന്നതെന്ന് ഫാസ്റ്റ് സൊലൂഷന്‍സ് കമ്പനി അധിക്രതര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആധുനിക കാലഘട്ടത്തില്‍ നിത്യോപയോഗ ഉപകരണങ്ങള്‍ എങ്ങനെ പരിസ്ഥിതി അനുയോജ്യമാക്കാന്‍ കഴിയുമെന്ന പഠനങ്ങള്‍ പല രാജ്യങ്ങളിലും നടത്തിവരികയാണെന്നും യുഎഇ പോലുള്ള പരിസ്ഥിതിയെ സ്‌നേഹിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ സഹായിച്ചതെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ferrolifastsolutions-image1

ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പന്നം മിതമായി വിലയില്‍ ലഭ്യമാക്കുമെന്നും അതിനൂതന സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫൊറോളി ഹീറ്ററുകള്‍ ഇതിനകം തന്നെ യുഎഇ മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്നും ഇവര്‍ അറിയിച്ചു.

ferrolifastsolutions-image2

വാര്‍ത്താ സമ്മേളനത്തില്‍ ഫാസ്റ്റ് സൊലൂഷന്‍സ് ചെയര്‍മാന്‍ അല്‍അമീന്‍, ഡയറക്ടര്‍ ഉണ്ണിക്യഷ്ണന്‍, ബിസിനസ്സ് ഡവലെപ്‌മെന്റ് മാനേജര്‍ മഖ്ബൂല്‍ ബാവ, ഫെറോളി ഗ്രൂപ്പ് തലവന്‍ മാര്‍ക്കോ ഇപ്പോലിറ്റ് തുടങ്ങിയവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+