കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉം അല്‍ കുവൈനില്‍ പ്രവാസികള്‍ക്കായി ഹാബിറ്റാറ്റ് സ്കൂള്‍ തുറക്കുന്നു

Google Oneindia Malayalam News

ഉം അല്‍ കുവൈന്‍: പ്രവാസികള്‍ക്കായി ഉം അല്‍ കുവൈനില്‍ പുതിയ ഹാബിറ്റാറ്റ് സ്‌കൂള്‍ തുറക്കുന്നു. പ്രകൃതി പാഠങ്ങളില്‍ നിന്നും നവസാങ്കേതിക വിദ്യയില്‍ നിന്നും സാമൂഹികമായ വിദ്യാഭ്യാസം ആര്‍ജ്ജിച്ചെടുക്കുന്ന മാതൃകയിലുള്ളതാണ് ഹാബിറ്റാറ്റ് സ്‌കൂളുകള്‍. സെപ്തംബറിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സമാനമായ രീതിയില്‍ തുറക്കുന്ന രണ്ടാമത്തെ ഹാബിറ്റാറ്റ് സ്‌കൂളാണ് ഉം അല്‍ കുവൈനിലേത്.

ഉം അല്‍ കുവൈനിലെ പഴയ സഫിയ സ്‌കൂള്‍ നവീകരിച്ചാണ് ഹാബിറ്റാറ്റ് മാതൃകയിലേയ്ക്ക് മാറ്റിയത്. കൃഷിയെപ്പറ്റി പഠിപ്പിയ്ക്കുന്ന നേച്ചര്‍ സ്‌കൂള്‍, പ്രോഗ്രാമിംഗ് പഠിപ്പിയ്ക്കുന്ന സൈബര്‍ സ്‌കൂള്‍, ഹിന്ദി, ഉര്‍ദു, ബംഗാളി എന്നീ ഭാഷകള്‍ പഠിപ്പിയ്ക്കുന്ന ലാംഗ്വേജ് സ്‌കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഹാബിറ്റാറ്റ് സ്‌കൂള്‍.

Um Al Kuwain

വിദ്യാഭ്യാസ രംഗത്ത് പുതിയ ലക്ഷ്യസ്ഥാനമായി വളരാന്‍ തുടങ്ങുന്ന ഉം അല്‍ കുലൈനില്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ തുടങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു.

അജ്മനിലെ ഹാബിറ്റാറ്റ് പോലെ മികച്ച സൗകര്യങ്ങള്‍ ഇടത്തരക്കാര്‍ക്കും ലഭ്യമാക്കുന്ന ബഡ്ജറ്റ് സ്‌കൂളിംഗ് രീതി ഉം അല്‍ കുവൈനിലും തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷംസുമാന്‍ സിടി പറഞ്ഞു.പൊതുജനങ്ങള്‍ക്ക് വൈദ്യ ശാസ്ത്രപരമായി ഏറെ ഗുണം നല്‍കുന്ന 2000 മുരിങ്ങതൈകള്‍ നട്ടുവളര്‍ത്താനും വിതരണം ചെയ്യാനും പദ്ധതിയുണ്ട്. സ്‌കൂളിലെ ബസ് സൗകര്യം ഉം അല്‍ കുവൈന്‍, അജ്മന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്.

English summary
New Habitat School Opens in Umm-al-Quwain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X