സൗദിയില്‍ അധ്യാപകര്‍ക്കും കഷ്ടകാലം; ആശ്രിത വിസയിലുള്ളവര്‍ ലെവി അടക്കണം
ജിദ്ദ: സൗദിയില്‍ ആശ്രിത വിസയില്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശികളായ അധ്യാപകര്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടി ജോലി ചെയ്യുന്നവരെയാണ് ഇത് ബാധിക്കുക. മലയാളികളുള്‍പ്പെടെ എംബസി സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരെയാണ് ഇത് ബാധിക്കുക. ഇവര്‍ പ്രതിവര്‍ഷം 9500 റിയാലാണ് ലെവിയടക്കേണ്ടത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതോടെ മലയാളികളുള്‍പ്പെടെ 90 ശതമാനം അധ്യാപകരും പ്രതിസന്ധിയിലാകും.
എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ 10 ശതമാനം മാത്രമാണ് സ്‌കൂളിന്റെ നേരിട്ടുള്ള വിസയില്‍ നാട്ടില്‍ നിന്നെത്തിയവര്‍. ഇവര്‍ക്ക് ലെവി ബാധകമല്ല. നിതാഖാത് പദ്ധതിയില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ മൂന്ന് വിഭാഗത്തിലായിരുന്നു സഊദിയിലെ സ്ഥാപനങ്ങള്‍. എന്നാല്‍ വെള്ള കാറ്റഗറിയില്‍പെടുത്തിയ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് നിതാഖാത് ബാധകമായിരുന്നില്ല. അവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യാന്‍ സൗദി ഭരണകൂടം അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ പുതിയ ലെവി സമ്പ്രദായം നടപ്പിലാക്കിയതോടെ ഇവരുടെ കാര്യവും പ്രതിസന്ധിയിലായിരിക്കുകയാണ്.

വര്‍ഷം 9500 റിയാല്‍ ലെവി തുക എങ്ങനെ അടക്കാമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് സ്‌കൂളുകള്‍. ഒരു അധാപകന് 9500 റിയാല്‍ വച്ച് എല്ലാവരുടെയും ലെവി ബാധ്യത ഏറ്റെടുക്കുക സ്‌കൂളുകള്‍ക്ക് പ്രയാസമാവും. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പൊതുവെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് ആശ്രിത വിസയിലുള്ളവര്‍. ഇത്രവലിയ തുക അടച്ച് ജോലിയില്‍ തുടരാന്‍ അധ്യാപകര്‍ തയ്യാറാവുമോ എന്ന ചോദ്യവും അധികൃതരെ കുഴക്കുന്നുണ്ട്. സൗദി വല്‍ക്കരണത്തിന്റെ ഭാഗമായി 12 തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികളെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെയാണ് ലെവി സമ്പ്രദായവുമായി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications